ദോഹ: നിയമവിരുദ്ധ ഉപരോധത്തിന് ഇടയിലും ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ അറബ് ലോകത്ത് ഒന്നാം സ്ഥാനം കരസ്ഥമാക ്കി ഖത്തർ. ലോക തലത്തിൽ 22ാം സ്ഥാനം നേടുന്നതിന് ഖത്തറിന് സാധിച്ചു. ദ ഇക്കണോമിസ്റ്റ് ഇൻറലിജൻസ് യൂനിറ്റ് പുറത്തിറക്കിയ 2018ലെ ആഗോള ഭക്ഷ്യ സുരക്ഷ സൂചികയിലാണ് ഖത്തർ മികച്ച നേട്ടം കൊയ്തത്. 2017 ജൂൺ അഞ്ച് മുതൽ ചില അയൽ രാജ്യങ്ങൾ അടക്കം ഏർപ്പെടുത്തിയ ഉപരോധം ഭക്ഷ്യസുരക്ഷ രംഗത്ത് ഖത്തറിനെ ബാധിച്ചില്ലെന്നതിനും കൂടി തെളിവാണ് ഭക്ഷ്യസുരക്ഷ സൂചിക.
113 രാജ്യങ്ങളിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, ലഭ്യത, താങ്ങാനാവുന്ന ചെലവ് എന്നിവ പരിഗണിച്ചാണ് സൂചിക തയാറാക്കിയത്. സിങ്കപ്പൂർ ഒന്നും അയർലൻറ് രണ്ടും അമേരിക്ക മൂന്നും സ്ഥാനം കരസ്ഥമാക്കി. അറബ് മേഖലയിലെ രാജ്യങ്ങൾക്ക് പുറമെ നിരവധി ഏഷ്യൻ, യൂറോപ്യൻ, ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങളും ഭക്ഷ്യ സുരക്ഷയിൽ ഖത്തറിന് പിന്നിലാണ്.
ഉപരോധം ആരംഭിച്ചതിന് ശേഷം തദ്ദേശീയമായി ഉൽപാദനം വർധിപ്പിക്കുകയും പാൽ, ഫ്രഷ് കോഴിയിറച്ചി തുടങ്ങിയവയിൽ സ്വയംപര്യാപ്തത കൈവരിച്ച ഖത്തർ, പച്ചക്കറിയുടെയും ഇൗത്തപ്പഴത്തിെൻറയും മറ്റും ഉൽപാദനത്തിൽ ഗണ്യമായ വർധനയും നേടി. ഇതോടൊപ്പം മറ്റ് രാജ്യങ്ങളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ എത്തിക്കാനും രാജ്യത്തെ വിപണിയെ വിലക്കയറ്റത്തിൽ നിന്ന് രക്ഷിക്കാനും സാധിച്ചു. ഉപരോധത്തിന് ശേഷം കന്നുകാലി വളർത്തൽ, മത്സ്യ കൃഷി തുടങ്ങിയവയിലും വലിയ തോതിൽ മുന്നേറ്റമുണ്ടായി. ഇതെല്ലാമാണ് ഖത്തറിനെ ഭക്ഷ്യസുരക്ഷയിൽ അറബ് ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിക്കാൻ സഹായിച്ചത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2018 10:32 AM GMT Updated On
date_range 2019-04-23T10:59:59+05:30ഭക്ഷ്യസുരക്ഷയിൽ അറബ് ലോകത്ത് ഒന്നാമതെത്തി ഖത്തർ
text_fieldsNext Story