ഭക്ഷ്യവിതരണ ശേഷി: പശ്ചിമേഷ്യയിൽ ഖത്തർ ഒന്നാമത്
text_fieldsദോഹ: ഭക്ഷ്യസുരക്ഷ രംഗത്ത് മികച്ച നേട്ടവുമായി വീണ്ടും ഖത്തർ. ഇക്കണോമിസ്റ്റ് ഇംപാക്റ്റിന്റെ 2026ലെ ഫുഡ് സിസ്റ്റംസ് റെസിലിയൻസ് ഇൻഡക്സിൽ ആഗോളതലത്തിൽ 19ാം സ്ഥാനം സ്വന്തമാക്കിയാണ് ഖത്തർ മികവ് തെളിയിച്ചത്. മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക മേഖലയിൽ ഒന്നാം സ്ഥാനം ഖത്തറിനാണ്.
കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക പ്രതിസന്ധികൾ, ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തെ ഭക്ഷ്യവിതരണ ശൃംഖല എത്രത്തോളം ശക്തമാണെന്ന് വിലയിരുത്തുന്നതാണ് ഈ സൂചിക. ആഗോള സൂചികയിൽ 69.89 സ്കോറാണ് ഖത്തറിനുള്ളത്. 68.40 സ്കോറുമായി സൗദി അറേബ്യ പട്ടികയിൽ 24ാം സ്ഥാനത്തും, 68.16 സ്കോറുമായി യു.എ.ഇ 26ാം സ്ഥാനത്തുമാണ്.
സൂചികയിലെ ഭക്ഷ്യനിരക്ക് എന്ന ഉപവിഭാഗത്തിൽ ഖത്തർ ആഗോളതലത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ഭക്ഷ്യോൽപാദനം, സംഭരണം, വിതരണം എന്നിവക്ക് നിർണായകമായ ഘടകമായി വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിൽ ഖത്തർ ആഗോളതലത്തിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രാദേശിക കാർഷിക ഉൽപാദനം വർധിപ്പിച്ചതും ഖത്തർ നാഷനൽ വിഷന് അനുസൃതമായ വികസനങ്ങളുമാണ് ഈ നേട്ടം കൈവരിക്കാൻ സഹായകരമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

