ഭക്ഷ്യവിഷബാധ കേസുകൾ 24 മണിക്കൂറിനകം റിപ്പോർട്ട് ചെയ്യണം; ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നിർദേശവുമായി പൊതുജനാരോഗ്യ മന്ത്രാലയം
text_fieldsദോഹ: ഭക്ഷ്യവിഷബാധ കേസുകൾ 24 മണിക്കൂറിനകം റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശം നൽകി പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കുമായി ഇതുസംബന്ധിച്ച പുതിയ സർക്കുലർ മന്ത്രാലയം പുറത്തിറക്കി. മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് റിപ്പോർട്ടിങ് സംവിധാനമായ 'സേവ്സ്' വഴി കൃത്യസമയത്ത് വിവരങ്ങൾ നൽകുന്നത് രോഗവ്യാപനം തടയുന്നതിനും, പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും സഹായകരമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
എല്ലാവിധ രോഗനിർണയ -ക്ലിനിക്കൽ വിവരങ്ങളും 'സേവ്സ്' പ്ലാറ്റ്‌ഫോം വഴി സമർപ്പിക്കണം. രോഗവ്യാപനത്തെക്കുറിച്ചുള്ള നിരീക്ഷണത്തിനും അന്വേഷണത്തിനുമായെത്തുന്ന റാപ്പിഡ് റെസ്‌പോൺസ് ടീമുകൾക്കും നിരീക്ഷണ സംഘങ്ങൾക്കും പൂർണ്ണ സഹകരണം നൽകണമെന്നും മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.
പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നത് നിയമ ലംഘനമായി കണക്കാക്കുമെന്നും വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൽക്കും കൂടുതൽ വിവരങ്ങൾക്കായി ഹെൽത്ത് പ്രൊട്ടക്ഷൻ ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ ഡിപ്പാർട്ട്മെന്റുമായി cdc@moph.gov.qa എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

