അൽഖോർ-ദഖീറ മുനിസിപ്പാലിറ്റിയിൽ ഭക്ഷ്യ പരിശോധന
text_fieldsഅൽഖോർ-ദഖീറ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ കടകളിൽ പരിശോധന നടത്തുന്നു
ദോഹ: അൽഖോർ-ദഖീറ മുനിസിപ്പാലിറ്റിക്ക് കീഴിലെ വാണിജ്യ കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പിെൻറ പരിശോധന. ബലിപെരുന്നാൾ അവധിക്കാലത്ത് ഭക്ഷ്യവിഭവങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് പരിശോധന. ഹ്യൂമൻ ഫുഡ് കൺേട്രാളുമായി ബന്ധപ്പെട്ട 1990ലെ എട്ടാം നമ്പർ നിയമപ്രകാരമാണ് പരിശോധ നടത്തുന്നത്. അതേസമയം, മുനിസിപ്പാലിറ്റിയിലെ അറവുശാലയിൽ 1395 കാലികളിൽ പരിശോധന നടത്തി. പരിശോധനക്കിടെ 15 എണ്ണം മനുഷ്യ ഉപയോഗയോഗ്യമല്ലെന്ന് കണ്ട് നശിപ്പിച്ചതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
അൽഖോർ ഫിഷിങ് ഹാർബറിലെ പ്രാദേശിക ചന്തയിൽ 2,15,500 കിലോ മത്സ്യം പരിശോധനക്ക് വിധേയമാക്കുകയും 800 കിലോ ഉപയോഗയോഗ്യമല്ലാത്തതിനാൽ പിടികൂടി നശിപ്പിക്കുകയും ചെയ്തതായും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

