ഫോക്ക് വനിതാ വിഭാഗം ആരോഗ്യ സെമിനാർ
text_fieldsഫ്രണ്ട്സ് ഓഫ് കോഴിക്കോട് വനിതാ വിഭാഗം സംഘടിപ്പിച്ച ആരോഗ്യ ബോധവൽകരണ
ക്ലാസിൽ പങ്കെടുത്തവർ
ദോഹ: ഫ്രണ്ട്സ് ഓഫ് കോഴിക്കോട് (ഫോക്ക്) വനിതാ വിഭാഗവും റിയാദ മെഡിക്കൽ സെന്ററും സംയുക്തമായി സ്ത്രീകൾക്ക് വേണ്ടി ആരോഗ്യ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. റിയാദ മെഡിക്കൽ സെന്ററിൽ നടന്ന ചടങ്ങിൽ പ്രശസ്ത സ്ത്രീരോഗ വിദഗ്ദ ഡോ. ലുഫ്ന ക്ലാസെടുത്തു.
ഫാസിനാ ഷഫീഖ് സ്വാഗതം പറഞ്ഞ യോഗത്തിൽ രാജശ്രീ ,രശ്മീ, മേരി എന്നിവർ സംസാരിച്ചു. റിയാദ മെഡിക്കൽ എം.ഡി. ജംഷീർ ഹംസക്കു വേണ്ടി അദ്ദേഹത്തിന്റെ ഭാര്യ നസ്രീനാ ജംഷീർ ഫോക്കിന്റെ സ്നേഹോപഹാരം ഏറ്റുവാങ്ങി. ഡോ. ലുഫ്നക്കുള്ള ഉപഹാരം ഫോക്ക് വനിതാ വിഭാഗം മേധാവി സീനത്ത് അഷ്റഫ് കൈമാറി. സ്മീര ഷാജു നന്ദി പറഞ്ഞു. റംലാ ബഷീർ, നസീഹാ, ഷംലാ സാജിദ്, ദീപ്തി രൂപേഷ്, റസിയ, ഷിൽജി, ഫർസാന, റോഷിനി, റംലാ സമദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

