'ഫോക് ഖത്തർ' സോൾ ഓഫ് ഇന്ത്യ നാളെ
text_fieldsദോഹ: 75ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലെ 'ആസാദീ കീ അമൃത് മഹോത്സവിനോടനുബന്ധിച്ച് കോഴിക്കോട്ടുകാരുടെ സൗഹൃദ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കോഴിക്കോട് (ഫോക് ഖത്തർ) സംഗീത– നൃത്തശിൽപം സംഘടിപ്പിക്കുന്നു. സോൾ ഓഫ് ഇന്ത്യ എന്ന പേരിൽ ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രമുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള പരിപാടി തിങ്കളാഴ്ച ഐ.സി.സി അശോക ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. രാത്രി 6.40ന് ആരംഭിക്കുന്ന പരിപാടിയിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സേവ്യർ ധനരാജ് മുഖ്യാതിഥിയാവും. ദോഹയിലെ പ്രമുഖ സംഘടനാ നേതാക്കൾ പങ്കെടുക്കും. കോവിഡ് പ്രോേട്ടാകോൾ പാലിച്ചായിരിക്കും പരിപാടി നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

