Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫോ​ക് ഖ​ത്ത​ർ വ​നി​താ...

ഫോ​ക് ഖ​ത്ത​ർ വ​നി​താ വി​ങ് ടേ​ബി​ൾ ടോ​ക്ക് സംഘടിപ്പിച്ചു

text_fields
bookmark_border
ഫോ​ക് ഖ​ത്ത​ർ വ​നി​താ വി​ങ് ടേ​ബി​ൾ ടോ​ക്ക് സംഘടിപ്പിച്ചു
cancel
camera_alt

ഫ്ര​ണ്ട്സ് ഓ​ഫ് കോ​ഴി​ക്കോ​ട് വ​നി​താ വി​ങ് സം​ഘ​ടി​പ്പി​ച്ച ടേ​ബി​ൾ ടോ​ക്കും പാ​ന​ൽ ഡി​സ്ക​ഷ​നും ഐ.​സി.​സി പ്ര​സി​ഡ​ന്റ് മ​ണി​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: ഫ്ര​ണ്ട്സ് ഓ​ഫ് കോ​ഴി​ക്കോ​ട് വ​നി​താ വി​ങ് “മാ​ന​സി​കാ​രോ​ഗ്യ​വും സം​തൃ​പ്ത ജീ​വി​ത​വും” എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​ഘ​ടി​പ്പി​ച്ച ടേ​ബി​ൾ ടോ​ക്കും പാ​ന​ൽ ഡി​സ്ക​ഷ​നും ശ്ര​ദ്ധേ​യ​മാ​യി. ഐ.​സി.​സി പ്ര​സി​ഡ​ന്റ് മ​ണി​ക​ണ്ഠ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫോ​ക് ലേ​ഡീ​സ് വി​ങ് പ്ര​സി​ഡ​ന്റ് ദീ​പ്തി രൂ​പേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​ക് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ മൂ​സ സം​ഘ​ട​ന​യെ പ​രി​ച​യ​പ്പെ​ടു​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റം​ല ബ​ഷീ​ർ, ഫോ​ക് ഖ​ത്ത​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. ബി​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മാ​ന​സി​കാ​രോ​ഗ്യ​വും സം​തൃ​പ്ത ജീ​വി​ത​വും എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​ജോ​ർ​ജ് വി. ​ജോ​യ് സം​വാ​ദാ​ത്മ​ക​മാ​യ അ​വ​ത​ര​ണം ന​ട​ത്തി. തി​ര​ക്കേ​റി​യ ജീ​വി​ത​ത്തി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി എ​ങ്ങ​നെ പി​ന്തു​ട​രാ​മെ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​ആ​ൽ​ബി മേ​രി ക്ലാ​സ് ന​യി​ച്ചു. ജീ​വി​ത​ശൈ​ലി​യു​ടെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കു​ന്ന സ​മ്മ​ർ​ദ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് പ്ര​ശ​സ്ത മോ​ട്ടി​വേ​റ്റ​ർ ടി​ന്റ ല​ളി​ത​മാ​യ ടി​പ്പു​ക​ളി​ലൂ​ടെ​യും പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ അ​വ​ത​ര​ണ​ത്തി​ലൂ​ടെ​യും വി​ശ​ദീ​ക​രി​ച്ചു. പ്ര​ഭാ​ഷ​ക​ർ​ക്ക് ഫോ​ക് ര​ക്ഷാ​ധി​കാ​രി ര​ശ്മി, വൈ​സ് പ്ര​സി​ഡ​ന്റ് റം​ല മു​ഹ​മ്മ​ദ് അ​ലി, സെ​ക്ര​ട്ട​റി റം​ല സ​മ​ദ് എ​ന്നി​വ​ർ മെ​മ​ന്റോ സ​മ്മാ​നി​ച്ചു.

ത​സ്‌​നി ന​സീ​ഫ് പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​യാ​യി​രു​ന്നു. ഷം​ല സാ​ജി​ദ്, ശി​ൽ​ജി റി​യാ​സ്, റ​സി​യ അ​ഷ്‌​റ​ഫ്, സ​മീ​റ അ​ബ്ദു​ല്ല, ന​സീ​ഹ ന​ല്ലൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫോ​ക് ലേ​ഡീ​സ് വി​ങ് വൈ​സ് പ്ര​സി​ഡ​ന്റ് ഫാ​സി​ന ഷ​ഫീ​ക് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Folk Qatar organized a women's wing table talk
Next Story