ഫോക്ക് ഖത്തർ വാര്‍ഷികവും സാഹിത്യോത്സവവും: സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsഫോക് ഖത്തർ അഞ്ചാം വാർഷികം സ്വാഗതസംഘം യോഗം ഡോ. സമീർ മൂപ്പൻ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഫ്രണ്ട്സ് ഓഫ് കോഴിക്കോട് ഖത്തറിന്റെ (ഫോക്ക് ഖത്തര്‍) അഞ്ചാം വാര്‍ഷികം ഒക്ടോബര്‍ 18ന് ദോഹയില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. അരോമാ റസ്റ്റാറൻറില്‍ നടന്ന യോഗത്തില്‍ സ്വാഗതസംഘത്തിന് രൂപം നൽകി.യുനസ്കോയുടെ സാഹിത്യനഗരി പദവി കോഴിക്കോടിന് ലഭിച്ചതിന്റെ ഭാഗമായി സാഹിത്യോത്സവം സംഘടിപ്പിക്കും.
കോഴിക്കോട്ടുനിന്നുള്ള പ്രശസ്ത എഴുത്തുകാരെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു. സംഘാടകസമിതി ഭാരവാഹികളായി അഷ്റഫ് കെ.പി (വെല്‍കെയര്‍ ഗ്രൂപ്) ചെയര്‍മാനും ഡോ. അബ്ദുല്‍ സമദ്, ഷംസീര്‍ അരിക്കുളം, അന്‍വര്‍ സാദത്ത്, ഡോ. സമീര്‍ മൂപ്പന്, അഹമദ് കുട്ടി അർളയില്‍, സാദിഖ് ചെന്നാടന്‍, സി.കെ.എം. കോയ, ഇസ്മായില്‍ തെനങ്കാലില്‍, സിദ്ദീഖ് പുറയിൽ വൈസ് ചെയര്മാന്മാരായും കമ്മിറ്റി രൂപവത്കരിച്ചു.
ഐ.എസ്.സി പ്രസിഡൻറ് ഇ.പി അബ്ദുറഹ്മാനാണ് മുഖ്യരക്ഷാധികാരി. മന്‍സൂര്‍ അലിയെ ജനറല്‍ കണ്‍വീനറായും അന്‍വര്‍ ബാബുവിനെ കള്‍ചറല്‍ പ്രോഗ്രാം കണ്‍വീനറായും തെരഞ്ഞെടുത്തു.
സംഘാടകസമിതി യോഗം ഡോ. സമീര്‍ മൂപ്പന് ഉദ്ഘാടനം ചെയ്തു. ഫോക്ക് പ്രസിഡൻറ് കെ.കെ. ഉസ്മാന് അധ്യക്ഷത വഹിച്ചു. കെ.പി. അഷ്റഫ്, ഡോ. അബ്ദുല്‍ സമദ്, ഷംസീര്‍ അരിക്കുളം, അന്‍വര്‍ സാദത്ത്, മുഹമ്മദലി കെ.കെ.വി, മന്‍സൂര്‍ അലി, അന്‍വര്‍ ബാബു, മജീദ് നാദാപുരം, അഡ്വ. രാജശ്രീ റഷീദ്, താഹാ മസ്കര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി രഞ്ജിത് ചാലില്‍ സ്വാഗതവും ശരത് സി. നായര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

