ഫോക്ക് ഖത്തർ രക്തദാന ക്യാമ്പ്
text_fieldsദോഹ: ഹമദ് മെഡിക്കൽ കോർപറേഷനുമായി ചേർന്ന് ഫോക്ക് ഖത്തർ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ 200 ൽ അധികം പേർ പങ്കെടുത്തു. എച്ച്.എം.സിയുടെ ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടന്ന ക്യാമ്പ് ദോഹയിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു. ഖത്തർ ചാരിറ്റി മുൻ പ്രതിനിധി എൻജിനീയർ ഖാലിദ് അഹമ്മദ് ഫഖ്റൂ മുഖ്യാഥിയായിരുന്നു. ചടങ്ങിൽ ഫോക്ക് പ്രസിഡന്റ് കെ.കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രഞ്ജിത് ചാലിൽ സ്വാഗതവും ട്രഷറർ മൻസൂർ നന്ദിയും പറഞ്ഞു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ സംസാരിച്ചു.
രക്തദാന ക്യാമ്പിന് നേതൃത്വം നൽകിയ ഓർഗനൈസിങ് സെക്രട്ടറി എം.വി. മുസ്തഫക്ക് അംബാസഡർ ഉപഹാരം സമർപ്പിച്ചു. കൂടുതൽ പേരെ രക്തദാന ക്യാമ്പിൽ പങ്കാളികളാക്കിയ റംലാ ബഷീർ, റംലാ സമദ് എന്നിവർക്കുള്ള സർട്ടിഫിക്കറ്റുകൾ യഥാക്രമം എൻജിനീയർ ഖാലിദ് അഹമദ് ഫക്രു, ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ എന്നിവർ കൈമാറി. ഫോക്കിന്റെ ഭാരവാഹികളും പ്രവർത്തകരുമായ ഫൈസൽ മൂസ, ഫരീദ് തിക്കോടി, ശരത് സി. നായർ, ബിജു കൈവേലി, അഷ്റഫ് വടകര, നൗഷാദ് മതയോത്ത്, റിയാസ് വക്കീൽ, സാജിദ് ബക്കർ, സമീർ, ഷക്കീർ ഹല, സിറാജ് സിറു, റിയാസ് ബാബു, മുസ്തഫ എലത്തൂർ, വനിതാ വിഭാഗം പ്രതിനിധികളായ ഫാസിനാ ഷഫീക്ക്, സീനത്ത്, രശ്മീ ശരത്, ദീപ്തി രൂപേഷ്, റസിയാ അഷ്റഫ് എന്നിവർ നേതൃത്വം നൽകി. ഫോക്ക് ഫൗണ്ടർ മെംബർമാരായ വെൽകെയർ അഷ്റഫ്, ഇ.പി. അബ്ദുറഹിമാൻ, ഐ.സി.സി, ഐ.സി.ബി.എഫ് ഭാരവാഹികൾ, ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

