ഇന്ത്യൻ അംബാസഡർക്ക് ഫോക്ക് ഖത്തർ യാത്രാമംഗളം നേർന്നു
text_fieldsസൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡറായി നിയമിതനായി പോകുന്ന ഖത്തറിലെ
അംബാസഡർ വിപുലിന് ഫ്രൻഡ്സ് ഓഫ് കോഴിക്കോട് (ഫോക്ക്) ഇന്ത്യൻ എംബസിയി
ഓഫിസിലെത്തി യാത്രാമംഗളം നേരുന്നു
ദോഹ: സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡറായി നിയമിതനായി പോകുന്ന ഖത്തറിലെ ജനകീയ അംബാസഡർ വിപുലിന് ഫ്രൻഡ്സ് ഓഫ് കോഴിക്കോട് (ഫോക്ക്) ഇന്ത്യൻ എംബസിയി ഓഫിസിലെത്തി യാത്രാമംഗളം ആശംസിച്ചു. അദ്ദേഹത്തിന്റെ കാലയളവിൽ ഇന്ത്യൻ സമൂഹത്തെയും സംഘടനകളെയും പ്രത്യേകം പരിഗണിച്ചും ചേർത്തുപിടിച്ചും നടത്തിയ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ഫോക്ക് ഭാരവാഹികൾ അഭിനന്ദിച്ചു.
ഫോക്കിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും സഹകരിക്കുകയും ചെയ്തതിന് അദ്ദേഹത്തിന് പ്രത്യേകം നന്ദി അറിയിച്ചു. ഫോക്ക് പ്രസിഡന്റ് കെ.കെ. ഉസ്മാനോടൊപ്പം ഭാരവാഹികളായ രഞ്ജിത് ചാലിൽ, എം.വി. മുസ്തഫ, മൻസൂർ അലി, ശരത് സി. നായർ, രശ്മി ശരത് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

