Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗജന്യ മെഡിക്കൽ ക്യാമ്പുമായി ഫോക്കസ്

text_fields
bookmark_border
സൗജന്യ മെഡിക്കൽ ക്യാമ്പുമായി ഫോക്കസ്
cancel
camera_alt

ഫോ​ക്ക​സ് മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ വ​യ​നാ​ട് കൂ​ട്ടം സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പ്

ഷീ​ല ടോ​മി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

ദോഹ: സ്തനാർബുദത്തെ നേരിടാം എന്ന ആശയത്തിൽ ഫോക്കസ് മെഡിക്കൽ സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു.ബാൻഡ്സ് ഓഫ് ഖത്തർ, വയനാട് കൂട്ടം എന്നിവയുടെ നേതൃത്വത്തിലാണ് രണ്ടു മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചത്. ക്യാമ്പുകളിൽ നൂറിലേറെ വനിതകൾ പങ്കെടുത്തു.ഫോക്കസ് മെഡിക്കൽ സെന്ററിലെ ഗൈനക്കോളജി സ്പെഷലിസ്റ്റ് ഡോ. നാസിയ സുൽത്താനയുടെ സൗജന്യ പരിശോധനയും സംഘടിപ്പിച്ചിരുന്നു.ബണ്ട്സ് ഓഫ് ഖത്തറിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പിൽ ഇന്ത്യൻ എംബസി സാംസ്കാരിക വിദ്യാഭ്യാസ വിഭാഗം ഫസ്റ്റ് സെക്രട്ടറി സച്ചിൻ സൻകൽപ് മുഖ്യാതിഥിയായി.

ഡോ. ഷാമിക ഷെട്ടിയുടെ ബോധവത്കരണ ക്ലാസ് നടത്തി.വയനാട് കൂട്ടം സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് നോവലിസ്റ്റ് ഷീല ടോമി ഉദ്ഘാടനം ചെയ്തു. സ്തനാർബുദ രോഗികളിൽ ഗവേഷണം നടത്തിയ ഡോ. വന്ദന വനിതകൾക്കായി പ്രത്യേക ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജ് പങ്കെടുത്തു.മെഡിക്കൽ രംഗത്ത് മികച്ച പാരമ്പര്യമുള്ള ഫോക്കസ് മെഡിക്കൽ സെന്റർ സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടികളുമായി ഇനി മുന്നോട്ടുവരുമെന്ന് ഫോക്കസ് മാനേജ്മെന്റ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Focus with free medical camp
Next Story