Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫോ​ക്ക​സ് ഖ​ത്ത​ർ...

ഫോ​ക്ക​സ് ഖ​ത്ത​ർ ‘റീ​ൽ ക​ണ​ക്ട്’ മ​ത്സ​രം

text_fields
bookmark_border
ഫോ​ക്ക​സ് ഖ​ത്ത​ർ ‘റീ​ൽ ക​ണ​ക്ട്’ മ​ത്സ​രം
cancel

ദോ​ഹ: ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഖ​ത്ത​ർ റീ​ജി​യ​ൻ ‘റീ​ൽ ക​ണ​ക്ട്’ എ​ന്ന പേ​രി​ൽ ഹ്ര​സ്വ വി​ഡി​യോ (റീ​ൽ) മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന ബോ​ധ​വ​ൽ​ക​ര​ണം, സു​സ്ഥി​ര ജീ​വി​ത​ശൈ​ലി എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ''Inspired by Nature, For Climate...For Future'' എ​ന്ന വി​ഷ​യ​ത്തി​ല​ധി​ഷ്‌​ഠി​ത​മാ​യി​രി​ക്ക​ണം റി​ൽ​സു​ക​ളു​ടെ പ്ര​മേ​യം. പ​രി​സ്ഥി​തി സൗ​ഹൃ​ദ ശീ​ല​ങ്ങ​ൾ, ഹ​രി​ത സം​രം​ഭ​ങ്ങ​ൾ, പ്ര​കൃ​തി അ​ധി​ഷ്ഠി​ത പ​രി​ഹാ​ര​ങ്ങ​ൾ, സു​സ്ഥി​ര ജീ​വി​ത​ശൈ​ലി ആ​ശ​യ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് സൃ​ഷ്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാം.

45 മു​ത​ൽ 60 സെ​ക്ക​ൻ​ഡ് വ​രെ ദൈ​ർ​ഘ്യ​മു​ള്ള വെ​ർ​ട്ടി​ക്ക​ൽ ഫോ​ർ​മാ​റ്റി​ലു​ള്ള (9:16) വി​ഡി​യോ​ക​ളാ​ണ് മ​ത്സ​ര​ത്തി​നാ​യി സ്വീ​ക​രി​ക്കു​ക. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന റീ​ലു​ക​ൾ ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഖ​ത്ത​ർ റീ​ജി​യ​ന്റെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലൂ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കും. ജൂ​ൺ 10, ആ​ണ് എ​ൻ​ട്രി​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​ന്ദേ​ശ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കു​ന്ന​തി​നും യു​വ​ജ​ന​ങ്ങ​ളു​ടെ സൃ​ഷ്ടി​പ​ര​മാ​യ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നും മ​ത്സ​രം സ​ഹാ​യ​ക​മാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 31670045 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.എൻട്രികൾ മുകളിൽ നൽകിയിരിക്കുന്ന ക്യു.ആർ കോഡ് വഴി സമർപ്പിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:competitionFocus Qatarqatar​Reel
News Summary - Focus Qatar ‘Reel Connect’ Competition
Next Story