ഫോക്കസ് ഖത്തർ ദേശീയ ദിനാഘോഷം
text_fieldsഫോക്കസ് ഖത്തർ സംഘടിപ്പിച്ച ദേശീയ ദിനാഘോഷ പരിപാടിയിൽ പങ്കെടുത്തവർ
ദോഹ: ദേശീയദിന ആഘോഷങ്ങളുടെ ഭാഗമായി ഫോക്കസ് ഖത്തറും വനിത യുവജന സംഘടനയായ ഫോക്കസ് ലേഡീസും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
സൽവ റോഡിലെ ഒറിക്സ് വില്ലേജ് റസ്റ്റാറൻറില്‍ നടന്ന പരിപാടി ഫോക്കസ് ഖത്തര്‍ സി.ഒ.ഒ അമീര്‍ ഷാജി ഉദ്ഘാടനം ചെയ്തു.
പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിയില്‍ ഖത്തറുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ നടന്നു.
മൊയ്തീന് ഷാ ക്ലാസെടുത്തു. ഡെപ്യൂട്ടി സി.ഇ.ഒ നാസര്‍, സി.എഫ്.ഒ സഫീറുസ്സലാം, എച്ച്.ആര് മാനേജര്‍ ഫാഇസ് എളയോടന്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ഡോ. റസീല്‍, ആശിക് ബേപ്പൂര്‍, റാഷിക് ബക്കര്‍, അസ്മിന നാസര്‍ തുടങ്ങിയവർ നേതൃത്വം നൽകി.

