Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫോക്കസ് ഖത്തർ...

ഫോക്കസ് ഖത്തർ പരിസ്ഥിതി സൗഹൃദ ഇഫ്താർ സംഗമം നടത്തി

text_fields
bookmark_border
ഫോക്കസ് ഖത്തർ പരിസ്ഥിതി സൗഹൃദ ഇഫ്താർ സംഗമം നടത്തി
cancel

ദോഹ: ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജിയൻ പരിസ്ഥിതി സൗഹൃദ ഇഫ്താർ സംഗമം നടത്തി. ഖത്തർ പരിസ്ഥിതി ദിനാചരണ ദിവസത്തിൽ സംഘടിപ്പിച്ച ഇഫ്താർ സുസ്ഥിരത പ്രോട്ടോകോൾ അനുസരിച്ചാണ് ക്രമീകരിച്ചത്. പരിപാടിയിൽ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകി. പേപ്പർ പ്ലേറ്റുകൾ ഉപയോഗിക്കുകയും മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ വേർതിരിക്കുന്ന സംവിധാനം നടപ്പാക്കുകയും ചെയ്തു. കൂടാതെ പരിപാടിയിൽ ഉപയോഗിച്ച 2000 ഓളം പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ച് റീസൈക്ക്ലിങ്ങിനു വേണ്ടി കൈമാറി.

ഖത്തറിലെ സാമൂഹിക -സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. അബ്ദുൽ കരീം ആക്കോട് റമദാൻ സന്ദേശം നൽകി. റമദാൻ ആത്മപരിശുദ്ധിയുടെയും ഉത്തരവാദിത്വബോധത്തിന്റെയും മാസമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓൺലൈൻ റമദാൻ ക്വിസ് ഉൾപ്പെടെ വിവിധ പരിപാടികളും ഒരുക്കിയിരുന്നു. സി.ഇ.ഒ സഫീറുസ്സലാം, സി.ഒ.ഒ രസീൽ മൊയ്‌ദീൻ, സി.ഫ്.ഒ മുഹമ്മദ് ആഷിഖ്, അമ്മീനുറഹ്മാൻ, അൻസബ്‌,‌ റാഷിക് ബക്കർ, ഫഹ്‌സിർ, ഹാഫിസ് ഷബീർ, മുഹമ്മദ് ഷഫീഖ്, താഹ മുഹമ്മദ് മറ്റു ഭാരവാഹികളും ഇഫ്‌താറിന്‌ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsGCCramadanIftar Meetqatar​Friendly meet
News Summary - Focus Qatar Environment Friendly Iftar Gathering
Next Story