സമൂഹ ആവശ്യങ്ങൾ പരിഗണിക്കുന്ന യുവതയിലാണ് പ്രതീക്ഷ - പി.എം.എ. ഗഫൂർ
text_fields1. ഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജ്യൻ 20ാം വാർഷിക പരിപാടികളുടെ ഉദ്ഘാടന ചടങ്ങിൽ പി.എം.എ ഗഫൂർ സംസാരിക്കുന്നു 2. സദസ്സ്
ദോഹ: സമൂഹത്തിന്റെ ആവശ്യങ്ങൾ മുഖ്യപരിഗണനയായി കാണുന്ന യുവതയിലാണ് ലോകത്തിന്റെ പ്രതീക്ഷയെന്ന് മോട്ടിവേഷനൽ സ്പീക്കറും എഴുത്തുകാരനുമായ പി.എം.എ ഗഫൂർ പറഞ്ഞു. ഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജ്യൻ 20ാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വൈകാരിക സുസ്ഥിരതയും ഭൗതിക വിഭവങ്ങളിലുള്ള സംതൃപ്തിയുമാണ് ജീവിത വിജയത്തിന്റെ അടിസ്ഥാനം. അനിയന്ത്രിതമായ പ്രകൃതി വിഭവങ്ങളുടെ ഉപയോഗം സാമൂഹിക അക്രമമായി പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബൂ ഹമൂർ ന്യൂ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങ് ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡന്റ് എ.പി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
ഫോക്കസ് ഇന്റർനാഷനൽ ഖത്തർ ഡെപ്യൂട്ടി സി.ഇ.ഒ സഫീറുസ്സലാം അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഷമീർ വലിയവീട്ടിൽ സംസാരിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുറഹിമാൻ, ഐ.ബി.പി.സി ജനറൽ സെക്രട്ടറി ഹിഷാം അബ്ദുറഹീം എന്നിവർ ആശംസകൾ അറിയിച്ചു. വാർഷികാഘോഷങ്ങളുടെ ലോഗോ പ്രകാശനം ഫോക്കസ് സി.ഇ.ഒ ഷബീർ വെള്ളാടത്ത് നിർവഹിച്ചു. ‘വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം, സുസ്ഥിരത‘ എന്ന പ്രമേയത്തിൽ അധിഷ്ഠിതമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വാർഷികാഘോഷ പരിപാടികളുടെ രൂപരേഖ സി.ഒ.ഒ അമീർ ഷാജി അവതരിപ്പിച്ചു.
‘ബി ഫിറ്റ് ’ ഫിറ്റ്നസ് ചലഞ്ച് വിജയികൾക്ക് റിയാദ മെഡിക്കൽസ് മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ സമ്മാനങ്ങൾ വിതരണം ചെയ്തു. പി.ടി. ഹാരിസ് അതിഥികൾക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു. അഡ്മിൻ മാനേജർ ഡോ. റസീൽ മൊയ്തീൻ സ്വാഗതവും സി.എഫ്.ഒ ഫായിസ് എളയോടൻ നന്ദിയും പറഞ്ഞു. ആഷിക് ബേപ്പൂർ, റാഷിഖ് ബക്കർ, ഫഹ്സിർ റാൻ, സിജില സഫീർ, മുസ്തഫൽ ഫൈസി, മൊയ്തീൻ ഷാ, മുസ്തഫ കാപ്പാട്, അമീനുറാൻ എളേറ്റിൽ, ഹാഫിസ് ഷബീർ, ഹമദ് ബിൻ സിദ്ദീഖ്,ഷനീജ്, സാബിക്ക്, അസ്ലം തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

