ഫോക്കസ് ഇന്റർനാഷനൽ ലോഗോ പ്രകാശനം
text_fieldsദോഹ: ഫോക്കസ് ഇന്റർനാഷനൽ പുതിയ ലോഗോ പ്രകാശനം ചെയ്തു. പ്രവർത്തനം കൂടുതൽ രാജ്യങ്ങളിലേക്ക് വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ലോഗോ തയാറാക്കിയത്.
രൂപവത്കരിച്ച് 16 വർഷം തികയുന്ന വേളയിലാണ് 'ഫോക്കസ് ഇന്റർനാഷനൽ'എന്ന് റീബ്രാന്റ് ചെയ്യപ്പെടുന്നത്. പുതുവത്സരദിനത്തിൽ ഗ്രീനിച്ച് സമയം 16:16നായിരുന്നു പ്രകാശനം. സെബ്രീന ലെയ്, അബ്ദുല്‍ ലത്തീഫ് ചാലിക്കണ്ടി, മുനവ്വറലി ഷിഹാബ് തങ്ങള്‍, വി.ടി. ബല്‍റാം, ഒ. അബ്ദുല്ല, മുജീബ് റഹ്മാന് കിനാലൂര്‍, സമീര്‍ ബിന്‍സി, സി.ആര്. നീലകണ്ഠന്, ഫിലിം ഡയറക്ടര്‍ സകരിയ്യ, കെ.എന്‍. സുലൈമാന്‍ മദനി തുടങ്ങിയവർ പ്രകാശനത്തില്‍ പങ്കാളികളായി. കൂടുതൽ രാജ്യങ്ങളിലേക്ക് ഫോക്കസ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി ഭാരവാഹികൾ വാർത്തകുറിപ്പിൽ അറിയി