Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫോ​ക്ക​സ്...

ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​നൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തിരഞ്ഞെ​ടു​ത്തു

text_fields
bookmark_border
ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​നൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തിരഞ്ഞെ​ടു​ത്തു
cancel
camera_alt

അ​മീ​ർ ഷാ​ജി, ഹ​ർ​ഷി​ദ്, ഫി​റോ​സ് മ​ര​ക്കാ​ർ, ഷ​ബീ​ർ വെ​ള്ളാ​ട​ത്

ദോ​ഹ: പ്ര​മു​ഖ യു​വ​ജ​ന സം​ഘ​ട​ന​യാ​യ ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ണ​ലി​ന്‍റെ 2026-27 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. സി.​ഇ.​ഒ - ഹ​ർ​ഷി​ദ് മാ​ത്തോ​ട്ടം (യു.​എ.​ഇ), ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ -ഹാ​രി​സ് പി.​ടി (ഖ​ത്ത​ർ), സി.​ഒ.​ഒ - അ​മീ​ർ ഷാ​ജി (ഖ​ത്ത​ർ), സി.​എ.​ഒ - ഷ​ബീ​ർ വെ​ള്ളാ​ട​ത് (സൗ​ദി അ​റേ​ബ്യ), സി.​എ​ഫ്.​ഒ ഫി​റോ​സ് മ​ര​ക്കാ​ർ (കു​വൈ​ത്ത്) എ​ന്നി​വ​രെ​യും മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി മു​ഹ​മ്മ​ദ് റാ​ഫി, (ഡ​യ​റ​ക്ട​ർ, ഹ്യൂ​മ​ൻ റി​സോ​ഴ്സ്) സൗ​ദി അ​റേ​ബ്യ, റ​മീ​സ് നാ​സ​ർ കു​വൈ​ത്ത് (ഡ​യ​റ​ക്ട​ർ, ഇ​വ​ന്റ്സ്), ജൗ​ഹ​ർ കെ. ​അ​രൂ​ർ ( ഡ​യ​റ​ക്ട​ർ- മാ​ർ​ക്ക​റ്റി​ങ്, ബ​ഹ്‌​റൈ​നി​ൽ നി​ന്നു​ള്ള മു​ഹ​മ്മ​ദ് അ​ന​സി​നെ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ഡ​യ​റ​ക്ട​റാ​യും എ​ക്സി​ക്യൂ​ട്ടീ​വ് ചു​മ​ത​ല​പ്പെ​ടു​ത്തി.

ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, കു​വൈ​ത്ത്, ഇ​ന്ത്യ, ഒ​മാ​ൻ, യു.​എ.​ഇ, ബ​ഹ്റൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന​താ​ണ് ഫോ​ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ലി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ യു​വ​ജ​ന​ങ്ങ​ളെ സാ​മൂ​ഹി​ക പ​രി​വ​ർ​ത്ത​ന​ത്തി​ൽ ക്രി​യാ​ത്മ​ക​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ളാ​ണ് ഫോ​ക്ക​സി​ന്റെ മു​ഖ​മു​ദ്ര. യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സി​ന്റെ സ​സ്റ്റൈ​ന​ബി​ൾ ഡ​വ​ല​പ്‌​മെ​ന്റ് ഗോ​ൾ​സി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഫോ​ക്ക​സി​ന്റെ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. വി​വി​ധ റീ​ജി​യ​ണു​ക​ളി​ൽ നി​ന്നു​ള്ള തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ​മാ​ർ അ​ട​ങ്ങു​ന്ന സ​മി​തി​യാ​ണ് ഓ​ൺ​ലൈ​ൻ വ​ഴി ന​ട​ന്ന തെ​രെ​ഞ്ഞെ​പ്പ് യോ​ഗ​ത്തി​ൽ പങ്കെടുത്തത്. അ​സ്ക​ർ റ​ഹ്മാ​ൻ, മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsqatar​Focus InternationalNew Officers
News Summary - ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​നൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തിരഞ്ഞെ​ടു​ത്തു
Next Story