Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോ​ഴി​ക്കോ​ട് ബീ​ച്ച്...

കോ​ഴി​ക്കോ​ട് ബീ​ച്ച് ശു​ചീ​ക​രി​ച്ച് ഫോ​ക് ഖ​ത്ത​ർ

text_fields
bookmark_border
കോ​ഴി​ക്കോ​ട് ബീ​ച്ച് ശു​ചീ​ക​രി​ച്ച് ഫോ​ക് ഖ​ത്ത​ർ
cancel
camera_alt

ഫോ​ക് ഖ​ത്തറിന്റെ നേതൃത്വത്തിൽ കോ​ഴി​ക്കോ​ട് ബീ​ച്ച് ശു​ചീ​ക​രി​ച്ചപ്പോൾ

ദോ​ഹ/ കോ​ഴി​ക്കോ​ട്: ഫ്ര​ണ്ട​സ് ഓ​ഫ് കോ​ഴി​ക്കോ​ടി​ന്റെ (ഫോ​ക് ഖ​ത്ത​ർ) നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്റെ​യും പൊ​തു​ജ​ന​ങ്ങ​ളി​ൽ ശു​ചി​ത്വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം സം​ഘ​ടി​പ്പി​ച്ചു. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഫോ​ക് ഭാ​ര​വാ​ഹി​ക​ളും എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 50ൽ ​പ​രം അം​ഗ​ങ്ങ​ൾ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ പ്ലാ​നി​ങ്ങ് സെ​ൽ സൂ​പ്ര​ണ്ട് അ​നി​ൽ കു​മാ​ർ, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ ദി​ലീ​പ്, സീ​നി​യ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ശ​ശി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ഫോ​ക് ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് കെ.​കെ. ഉ​സ്മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. ബി​ജു, ട്ര​ഷ​റ​ർ മ​ൻ​സൂ​ർ അ​ലി, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി എം.​വി. മു​സ്ത​ഫ, വൈ​സ് പ്ര​സി​ഡ​ന്റ് സി. ​ശ​ര​ത്ത്, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഷ്‌​റ​ഫ് വ​ട​ക​ര, ര​ശ്മി ശ​ര​ത്, ജോ​യ​ന്റ് ട്ര​ഷ​റ​ർ സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഷൗ​ക്ക​ത്ത് ഷാ​ലി​മാ​ർ, ജ​ലീ​ൽ, ഷ​ക്കീ​ർ, മ​നോ​ജ്, നീ​തി മോ​ഹ​ന​ൻ, രാ​മ​ൻ നാ​യ​ർ, വി​ദ്യാ ര​ഞ്ജി​ത്, ഷൗ​ക്ക​ത്ത് കി​നാ​ലൂ​ർ, കെ.​വി. മൊ​യ്തു, കെ.​വി. അ​ലി, ഷ​ബ്നം മ​ൻ​സൂ​ർ എ​ന്നി​വ​രും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്റെ പ്രാ​ധാ​ന്യ​വും പൊ​തു​സ്ഥ​ല​ങ്ങ​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​വും ഓ​ർ​മി​പ്പി​ക്കു​ന്ന​തി​നാ​യി ഫോ​ക് സ്ഥാ​പി​ച്ച ബോ​ർ​ഡ് പ്ര​സി​ഡ​ന്റ് കെ.​കെ. ഉ​സ്മാ​ൻ അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

സെ​പ്റ്റം​ബ​ർ 18 വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് വ​ക്റ ബീ​ച്ചി​ലും ഫോ​ക്ക് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Environmental
News Summary - FOC Qatar Cleans Kozhikode Beach
Next Story