4,000 പശുക്കൾ ഖത്തറിലേക്ക്: 165 പശുക്കളുമായി ആദ്യ വിമാനമെത്തി
text_fieldsദോഹ: ഗൾഫ് പ്രതിസന്ധിയുടെ ഭാഗമായി ഖത്തറിൽ പാലിെൻറയും അനുബന്ധ ഉൽപന്നങ്ങളുടെയും ക്ഷാമം അനുഭവപ്പെടാതിരിക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവരുന്ന 4,000 പശുക്കൾ എത്തിത്തുടങ്ങി. ജർമനിയിൽനിന്നുള്ള 165 പശുക്കളുമായുള്ള ആദ്യ വിമാനം ഇന്നലെ രാത്രിയാണ് ദോഹയിലെത്തിയത്. എല്ലാവിധ സംവിധാനങ്ങളുമായി വിദഗ്ധ സംഘവും ഒപ്പം എത്തിയിട്ടുണ്ട്. ദോഹയിലെ പവർ ഇൻറർനാഷണൽ ഹോൾഡിങ് കമ്പനി ചെയർമാനായ സിറിയൻ വ്യവസായി മൗതാസ് അൽഖയ്യാത്ത് മുൻകൈയെടുത്താണ് പശുക്കളെ കൊണ്ടുവരുന്നത്. പശുക്കളെ രാത്രി തന്നെ പ്രത്യേകമായി തയാറാക്കിയ ഫാമിലേക്ക് മാറ്റി.
ഘട്ടംഘട്ടമായാണ് മുഴുവൻ പശുക്കളെയും കൊണ്ടുവരിക. അടുത്ത ദിവസങ്ങളിൽ കുടുതൽ പശുക്കളുമായി വിമാനങ്ങൾ എത്തും. 4,000 പശുക്കളെ കൊണ്ടുവരുന്നതിന് 60 വിമാന സർവിസുകളെങ്കിലും വേണ്ടിവരുമെന്നാണ് കരുതുന്നത്. വിമാനം വഴി ഇത്രയും പശുക്കൾ എത്തുന്നതോടെ ഖത്തർ പാലിെൻറയും അനുബന്ധ ഉൽപന്നങ്ങളുടെയും കാര്യത്തിൽ സ്വയം പര്യാപതമാവുമെന്ന പ്രതീക്ഷയിലാണ് മൗതാസ് അൽഖയ്യാത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
