974 ബീച്ചിൽ 'ഫ്ലോട്ടീസ് ഫെസ്റ്റിവൽ'; കുടുംബങ്ങൾക്കും സ്ത്രീകൾക്കുമായി വ്യത്യസ്ത വിനോദങ്ങളുമായി ഖത്തർ മുനിസിപ്പാലിറ്റി
text_fieldsദോഹ: കുടുംബങ്ങൾക്കും സ്ത്രീകൾക്കുമായി സെപ്റ്റംബർ 18 വെള്ളിയാഴ്ച 974 ബീച്ചിൽ 'ഫ്ലോട്ടീസ് ഫെസ്റ്റിവൽ' ഒരുക്കി മുനിസിപ്പാലിറ്റി മന്ത്രാലയം. വാരാന്ത്യത്തിൽ സുരക്ഷിതവും സുഖകരവുമായ വേറിട്ട കായിക -വിനോദ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കുമായി ഫ്രീ സ്വിമ്മിങ് സോൺ, സ്ത്രീകൾക്ക് പ്രത്യേകമായ ഇടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ദിവസം മുഴുവൻ ലൈഫ് ഗാർഡുകളുടെ സേവനവും സുരക്ഷിതമായ മറ്റ് സൗകര്യങ്ങളും ബീച്ചിൽ ലഭ്യമായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
മുതിർന്നവർക്ക് 35 ഖത്തരി റിയാലും 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 15 ഖത്തരി റിയാലും ആണ് പ്രവേശന നിരക്ക്. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമാണ്. വാഹനങ്ങൾക്കുള്ള എൻട്രി പാസിന് 150 ഖത്തരി റിയാൽ ആണ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

