പ്രളയക്കെടുതി; അഫ്ഗാന് ഖത്തറിന്റെ സഹായം
text_fieldsഖത്തറിൽ നിന്നുള്ള ദുരിതാശ്വാസ സഹായങ്ങൾ അഫ്ഗാനിലെത്തിക്കുന്നു
ദോഹ: പ്രളയത്തെ തുടർന്ന് 350ലേറെ പേർ മരിച്ച അഫ്ഗാനിസ്താനിലേക്ക് ദുരിതാശ്വാസ സഹായങ്ങളുമായി ഖത്തർ. രക്ഷാപ്രവർത്തനങ്ങൾക്ക് ഖത്തറിന്റെ ആഭ്യന്തര സുരക്ഷസേന വിഭാഗമായ ലഖ്വിയയുടെ സേവനം ലഭ്യമാക്കിയ ശേഷം, ദുരിതാശ്വാസ സഹായങ്ങളുമായി അമീരി വ്യോമസേനയുടെ വിമാനവും കാബൂളിലെത്തി. ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെയും ഖത്തർ ചാരിറ്റിയുടെയും നേതൃത്വത്തിൽ ഭക്ഷ്യ വസ്തുക്കളും, പാർപ്പിട സൗകര്യങ്ങളും ഉൾപ്പെടെ 42 ടൺ വസ്തുക്കളാണ് കാബൂളിലെത്തിച്ചത്. കഴിഞ്ഞയാഴ്ച ബഗ്ലാനിലുണ്ടായ വെള്ളപ്പൊക്കത്തിൽ 350ഓളം പേർ മരിക്കുകയും ആയിരത്തിലേറെ വീടുകൾ തകരുകയും ചെയ്തിരുന്നു. വെള്ളപ്പൊക്ക മേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അമീറിന്റെ നിർദേശത്തെ തുടർന്നാണ് ലഖ്വിയ സുരക്ഷ സേനാംഗങ്ങൾ ഞായറാഴ്ച ഇവിടെയെത്തിയത്.

