ദോഹ: കേരളത്തിൽ പ്രളയദുരിതത്തിൽ അകപ്പെട്ടവർക്ക് വൈദ്യസഹായവുമായി മൈക്രോഹെൽത്ത് ലബോറട്ടറീസ് സംഘം. കോഴിക്കോട് ജില്ലയിലെ വിവിധ മേഖലകളിൽ ദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാനാണ് സ്ഥാപനത്തിെൻറ നേതൃത്വത്തിൽ മൊബൈൽ മെഡിക്കൽ സംഘം രംഗത്തിറങ്ങിയത്.
ആവശ്യക്കാർക്ക് സൗജന്യമായി മരുന്നും സംഘം നൽകുന്നുണ്ട്.
ദോഹയിലെ പ്രശസ്തസ്ഥാപനമായ മൈക്രോഹെൽത്ത് ലബോറട്ടറീസ് ഇൗ മേഖലയിലെ സൗത്ത്ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമാണ്.