പ്രളയം: സുഡാന് ഖത്തറിന്റെ അടിയന്തര സഹായം
text_fieldsഖത്തർ അമിരി ഫോഴ്സ് നേതൃത്വത്തിൽ സുഡാനിൽ ദുരിതാശ്വാസ വസ്തുകളെത്തിക്കുന്നു
ദോഹ: പ്രളയദുരിതം നേരിടുന്ന സുഡാനിലെ ജനങ്ങൾക്ക് അടിയന്തര ദുരിതാശ്വാസമെത്തിച്ച് ഖത്തർ. അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശപ്രകാരമാണ് ഖത്തർ വികസന ഫണ്ട്, ഖത്തരി അമിരി ഫോഴ്സുമായി ചേർന്ന് ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ടെന്റ് നിർമാണത്തിനുള്ള സാമഗ്രികൾ ഉൾപ്പെടെ ദുരിതാശ്വാസ വസ്തുക്കൾ എത്തിച്ചത്.
കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 79 പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ജൂണിൽ തുടരുന്ന മഴയുടെ തുടർച്ചയായാണ് കഴിഞ്ഞയാഴ്ചയിൽ വൻ പ്രളയമുണ്ടായത്. 1.36 ലക്ഷം പേർ പ്രളയദുരിതം നേരിടുന്നതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

