Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവി​മാ​ന​ടി​ക്ക​റ്റ്​ ...

വി​മാ​ന​ടി​ക്ക​റ്റ്​  നി​ര​ക്കി​ൽ ഇ​ള​വ്​

text_fields
bookmark_border
വി​മാ​ന​ടി​ക്ക​റ്റ്​  നി​ര​ക്കി​ൽ ഇ​ള​വ്​
cancel

ദോ​​ഹ: ജെ​റ്റ്​ എ​യ​ർ​വേ​യ്​​സും ശ്രീ​​ല​​ങ്ക​​ന്‍ എ​​യ​​ര്‍ലൈ​​ന്‍സും ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ​​ ഇ​ള​വ്​ ​പ്ര​ഖ്യാ​പി​ച്ചു. ഇ​​ന്ത്യ​​ന്‍ സ്വാ​ ​ത​​ന്ത്ര്യ ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചാ​ണ്​ ജെ​​റ്റ് എ​​യ​​ര്‍വെ​​യ്സ് പ്ര​​ത്യേ​​ക ഓ​​ഫ​​ര്‍ പ്ര​​ഖ്യാ​​പി​​ച്ച​ത്. ആ​​ഗ​​സ്​​റ്റ്​​ഏ​​ഴു മു​​ത​​ല്‍ 15  വ​​രെ ബു​​ക്ക് ചെ​​യ്യു​​ന്ന ടി​​ക്ക​​റ്റു​​ക​​ള്‍ക്ക് ഇ​​ക്കോ​​ണ​​മി, പ്രീ​​മി​​യം ക്ലാ​​സു​​ക​​ളി​​ല്‍ 30 ശ​​ത​​മാ​​നം വ​​രെ ഇ​​ള​​വു​ണ്ടാ​കും.  വ​​ണ്‍വേ, റി​​ട്ടേ​​ണ്‍ ടി​​ക്ക​​റ്റു​​ക​​ള്‍ക്ക് ഇ​​ള​​വ് ബാ​​ധ​​ക​​മാ​​ണ്.

ദോ​​ഹ​​യി​​ല്‍ നി​​ന്ന് ഇ​​ന്ത്യ​​യി​​ലേ​​ക്കും മും​​ബൈ, ഡ​​ല്‍ഹി  വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ള്‍ മു​​ഖേ​​ന ബാ​​ങ്കോ​​ക്ക്, കൊ​​ളം​​ബോ, ധാ​​ക്ക, ഹോ​​ങ്കോ​​ങ്, കാ​​ഠ്മ​​ണ്ഡു, സിം​​ഗ​​പ്പൂ​​ര്‍ എ​​ന്നി​​വി​ ട​​ങ്ങ​​ളി​​ലേ​​ക്കും യാ​​ത്ര​​ക​​ള്‍ക്ക് ഇ​ള​വ്​ ല​​ഭ്യ​​മാ​​വും. ജെ​​റ്റ് എ​​യ​​ര്‍വെ​​യ്സ് പ്ര​​വ​​ര്‍ത്തി​​പ്പി​​ക്കു​​ന്ന വി​​മാ​​ന​​ങ്ങ​​ള്‍ക്ക് മാ​​ത്ര​ മാ​​ണ് ഈ ​​ആ​​നു​​കൂ​​ല്യ​മെ​ന്ന്​ ക​​മ്പ​​നി വാ​​ര്‍ത്താ കു​​റി​​പ്പി​​ല്‍ അ​​റി​​യി​​ച്ചു. ജെ​​റ്റ് എ​​യ​​ര്‍വെ​​യ്്സി​​െ​ൻ​റ വെ​​ബ്സൈ​​റ്റ് വ​ ​ഴി​​യും മൊ​​ബൈ​​ല്‍ ആ​​പ്പ് വ​​ഴി​​യും ട്രാ​​വ​​ല്‍ ഏ​​ജ​​ൻ​റ്​ മു​​ഖേ​​ന​​യും ടി​​ക്ക​​റ്റു​​ക​​ള്‍ ബു​​ക്ക് ചെ​​യ്യാം. ഓ​​ഫ​​റി​​ല്‍ യാ​​ത്ര​ ക്കാ​​ര്‍ക്ക് ഉ​​ട​​ന്‍ത​​ന്നെ യാ​​ത്ര ന​​ട​​ത്താം.​ ഇ​​ന്ത്യ​​ന്‍ സ്വാ​​ത​​ന്ത്ര്യ ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് യാ​​ത്ര​​ക്കാ​​ര്‍ക്ക് മി​​ക​​ച്ച ഓ​​ഫ​​ര്‍  ന​​ല്‍കാ​​നാ​​യ​​തി​​ല്‍ സ​​ന്തോ​​ഷ​​മു​​ണ്ടെ​​ന്ന് ജെ​​റ്റ്  എ​​യ​​ര്‍വെ​​യ്സ് ഗ​​ള്‍ഫ്, മി​​ഡി​​ല്‍ ഈ​​സ്​​റ്റ്​ ആ​​ൻ​റ്​ നോ​​ര്‍ത്ത് ആ​ ​ഫ്രി​​ക്ക വൈ​​സ് പ്ര​​സി​​ഡ​​ൻ​റ്​ ശാ​​ക്കി​​ര്‍ ക​​ണ്ടാ​​വാ​​ല പ​​റ​​ഞ്ഞു. 

വേ​​ന​​ല​​വ​​ധി​​യോ​​ട​​നു​​ബ​​ന്ധി​​ച്ചാ​ണ്​ ദോ​​ഹ​​യി​​ല്‍ നി​​ന്നു​​ള്ള യാ​​ത്ര​​ക്കാ​​ര്‍ക്ക് ശ്രീ​​ല​​ങ്ക​​ന്‍ എ​​യ​​ര്‍ലൈ​​ന്‍സ് ഇ​ള​വ്​  ന​ൽ​കു​ന്ന​ത്. 20 ശ​​ത​​മാ​​നം നി​​ര​​ക്കി​ള​വാ​ണ്​ പ്ര​​ഖ്യാ​​പി​​ച്ച​ത്. ആ​​നു​​കൂ​​ല്യം മ​​ല​​യാ​​ളി​​ക​​ള്‍ ഉ​​ള്‍പ്പ​​ടെ​​യു​​ള്ള യാ​​ത്ര​ ക്കാ​​ര്‍ക്ക് ല​​ഭി​​ക്കും. 
കൊ​​ച്ചി, തി​​രു​​വ​​ന​​ന്ത​​പു​​രം, കോ​​യ​​മ്പ​​ത്തൂ​​ര്‍ , ചെ​​ന്നൈ തു​​ട​​ങ്ങി​​യ പ​​ത്തോ​​ളം ഇ​​ന്ത്യ​​ന്‍ ന​​ഗ​​ര​ ങ്ങ​​ളി​​ലേ​​ക്കും 20 ശ​​ത​​മാ​​നം നി​​ര​​ക്കി​​ള​​വ് ബാ​​ധ​​ക​​മാ​​യി​​രി​​ക്കു​​മെ​​ന്ന്​ ശ്രീ​​ല​​ങ്ക​​ന്‍ എ​​യ​​ര്‍ലൈ​​ന്‍സ് അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.  ദോ​​ഹ​​യി​​ല്‍ നി​​ന്ന്  മ​​ലേ​​ഷ്യ, ബാ​​ങ്കോ​​ക്ക്, മെ​​ല്‍ബ​​ണ്‍  തു​​ട​​ങ്ങി​​യ ന​​ഗ​​ര​​ങ്ങ​​ളി​​ലേ​​ക്കും സ​​ര്‍വീ​​സു​​ക​​ള്‍ ന​​ട​​ത്തു​​ന്നു​ ണ്ട്. ​നി​​ല​​വി​​ല്‍ ആ​​ഴ്ച​​യി​​ല്‍ പ​​തി​​നൊ​​ന്ന്  ക​​ണ​​ക്ഷ​​ന്‍ വി​​മാ​​ന​​ങ്ങ​​ളാ​​ണ് ദോ​​ഹ​​യി​​ല്‍ നി​​ന്ന് ഇ​​ന്ത്യ വ​​ഴി കൊ​​ളം​​ബോ​ യി​​ലേ​​ക്ക് സ​​ര്‍വീ​​സ് ന​​ട​​ത്തു​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsflight ticket
News Summary - flight ticket-qatar-qatar news
Next Story