വിമാനയാത്ര: സാധനങ്ങൾ നഷ്ടപ്പെേട്ടാ? പരിഹാരം വിരൽതുമ്പിലുണ്ട്
text_fieldsദോഹ: വിമാനത്താവളങ്ങളിൽ നിന്ന് യാത്രക്കാരുടെ വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടുന്ന സംഭവങ്ങൾ ഏറെ ചർച്ച ചെയ്യുേമ്പാഴും അത്തരം സാധനങ്ങൾ തിരിച്ചുകിട്ടാനും നഷ്ടപരിഹാരം ലഭിക്കാനുമുള്ള സർക്കാർ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നില്ല. എളുപ്പത്തിലും വേഗത്തിലും നടപടികളെടുക്കുന്ന കേന്ദ്രസർക്കാറിെൻറയും സിവിൽ ഏവിയേഷൻ വകുപ്പിേൻറയും സേവനങ്ങൾ സ്വീകരിക്കാൻ മലയാളികൾ ഏറെ പിന്നിലുമാണ്. കേന്ദ്രആഭ്യന്തര മന്ത്രാലയത്തിെൻറ കീഴിലുള്ള സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിെൻറ (സി.െഎ.എസ്.എഫ്) http://www.cisf.gov.in/lostandfound/ എന്ന പോർട്ടൽ ഏറെ സഹായകരമാണ്. ഇൗ ലിങ്കിൽ ‘ലോസ്റ്റ് ആൻറ് ഫൗണ്ട് െഎറ്റംസ്’ എന്ന പേജ് കാണാം.
ഇതിൽ എയർപോർട്സ് എന്ന വിൻഡോവിൽ ക്ലിക് ചെയ്ത് കയറണം. ഇതിൽ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളുെടയും പേരുകളുണ്ട്. എവിടെ നിന്നാണോ സാധനങ്ങൾ നഷ്ടപ്പെട്ടത് അതിൽ ക്ലിക് ചെയ്ത് യാത്രാ തീയതിയും കാണിച്ചാൽ അന്ന് ആ വിമാനത്താവളത്തിൽ നിന്ന് കണ്ടുകിട്ടിയ ചെറുതും വലുതുമായ സാധനങ്ങൾ, നിറം, ഏത് രൂപത്തിലാണ് അത് കണ്ടുകിട്ടിയത് എന്നതടക്കമുള്ള വിശദവിവരങ്ങൾ ലഭിക്കും. കളഞ്ഞുകിട്ടിയ പണത്തിെൻറ വിവരങ്ങളുമുണ്ട്. അന്ന് ചുമതലയിലുണ്ടായിരുന്ന വിമാനത്താവള മാനേജറുടെ മൊബൈൽ നമ്പർ, ഒാഫിസ് നമ്പർ, ഇ മെയിൽ വിലാസം എന്നിവയും ഉണ്ടാകും. ഡ്യൂട്ടി മാനേജറുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ നഷ്ടപ്പെട്ട സാധനങ്ങൾ യാത്രക്കാർക്ക് തിരിച്ചുകിട്ടും.
ഇത്തരത്തിൽ കണ്ടെടുത്ത നിരവധി സാധനങ്ങൾ വിമാനത്താവളങ്ങളിൽ കെട്ടിക്കിടക്കുകയാണെങ്കിലും പലരും കൈപറ്റാറില്ലെന്ന് ഇൗ രംഗത്ത് പ്രവർത്തിക്കുന്ന ഖത്തർ പ്രവാസിയും സാമൂഹികപ്രവർത്തകനുമായ അബ്ദുൽ റഉൗഫ് കൊണ്ടോട്ടി പറയുന്നു.വിമാനത്താവളങ്ങളിൽ നിന്ന് സാധനങ്ങൾ നഷ്ടപ്പെട്ടാൽ അവിടെ നിന്ന് തന്നെ ലഭ്യമാകുന്ന പ്രോപർട്ടി ഇറെഗുലാരിറ്റി റിപ്പോർട്ട് യാത്രക്കാർ പൂരിപ്പിച്ച് നൽകുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്. ഇതോടെ എല്ലാ വിമാനത്താവളങ്ങളുമായും ബന്ധപ്പെട്ട് 21 ദിവസം സാധനങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ് അധികൃതർ ചെയ്യുക. ഇതിനുള്ളിൽ സാധനങ്ങൾ കണ്ടെത്തിയില്ലെങ്കിൽ അത് നഷ്ടപ്പെട്ടതായി കണക്കാക്കും. പിന്നീട് സാധനങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയാണ് ചെയ്യുക.
സിവിൽ ഏവിയേഷൻ മന്ത്രാലയം 2016 നവംബറിൽ തുടങ്ങിയ http://airsewa.gov.in/ എന്ന ആപ്പ് ഏറെ എളുപ്പവും ഉപകാരപ്രദവുമാണ്. ഹോം പേജിൽ തന്നെ GRIEVANCE REDESSAL എന്ന വിൻഡോ ഉണ്ട്. ഇതിൽ പ്രവേശിച്ചാൽ വിമാനയാത്രയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും നൽകാൻ കഴിയും. ഇത് കൃത്യമായി പൂരിപ്പിച്ച് നൽകിയാൽ യാത്രക്കാരന് ഒരു റഫറൻസ് നമ്പർ ലഭിക്കും. ഇതോടെ അതത് എയർപോർട്ടിലേക്ക് സന്ദേശം പോകും.ഉടൻ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതിന് പരിഹാരം കാണണം. നിശ്ചിത ദിവസത്തിനകം പരിഹാരമായില്ലെങ്കിൽ അതത് ഉദ്യോഗസ്ഥർക്കെതിെര നടപടി ഉറപ്പാണ്. നടപടിക്രമങ്ങൾ അപ്പപ്പോൾ പരാതിക്കാരെൻറ മൊബൈലിൽ ലഭിക്കുകയും ചെയ്യും. 2017ൽ എയർ സേവ ആപ്പിലൂടെ 10,000ത്തോളം പരാതികൾ രജിസ്റ്റർ ചെയ്തപ്പോൾ 85 ശതമാനത്തിനും പരിഹാരം ഉണ്ടായതായി അബ്ദുൽ റഉൗഫ് കൊണ്ടോട്ടി പറയുന്നു. 2017ൽ മാത്രം പരാതിക്കാർക്ക് മൂന്ന് കോടി രൂപ നഷ്ടപരിഹാരവും ലഭിച്ചിട്ടുണ്ട്. എന്നാൽ മലയാളികൾ ഇൗ സേവനങ്ങൾ ഇപ്പോഴും വേണ്ടത്ര ഉപയോഗിക്കുന്നില്ല. കൃത്യമായ വഴികളിലൂടെ പരാതികൾ നൽകിയില്ലെങ്കിൽ പരിഹാരം ഉണ്ടാകുകയില്ലെന്നും ബന്ധപ്പെട്ടവർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.