Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിമാനം വൈകി; ദോഹയിൽ...

വിമാനം വൈകി; ദോഹയിൽ യാത്രക്കാർക്ക്​ ദുരിതപ്പകൽ

text_fields
bookmark_border
വിമാനം വൈകി; ദോഹയിൽ യാത്രക്കാർക്ക്​ ദുരിതപ്പകൽ
cancel

ദോഹ: ചൊവ്വാഴ്​ച ദോഹയിൽനിന്ന്​ കോഴിക്കോ​ട്ടേക്ക്​ ഇൻഡിഗോ വിമാനത്തിൽ യാത്രയാവാനെത്തിയ നൂറോളം പേർക്ക്​ ദുരിതത്തിെൻറ പകൽ. മുന്നറിയിപ്പൊന്നുമില്ലാതെ വിമാനം അനിശ്ചിതമായി വൈകിയതോടെ ഒരുപകൽ മുഴുവൻ വിമാനത്താവളത്തിൽ ഇരുന്ന്​ മുഷിഞ്ഞായി നാട്ടിലേക്കുള്ള യാത്ര. ഹമദ്​ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന്​ രാവിലെ ഏഴിന്​ പുറ​പ്പെടേണ്ട വിമാനമാണ്​ ​11 മണി​ക്കൂറിലേറെ വൈകിയത്​. ഉച്ചക്ക്​ കോഴിക്കോട്​ എത്തേണ്ട വിമാനം ​വൈകുമെന്ന വിവരം യാത്രക്കാരെ അറിയിക്കുന്നത്​ ഷെഡ്യൂൾ സമയത്തിന്​ അരമണിക്കൂർ മുമ്പ്​ മാത്രം.

വിമാനം ടേക്ക്​ ഓഫിന്​ മൂന്ന്​ മണിക്കൂർ മു​േമ്പ വിമാനത്താവളത്തിൽ റിപ്പോർട്ട്​ ചെ​യ്യേണ്ടതിനാൽ പുലർച്ച നാലിന്​ യാത്രക്കാർ ദോഹ എയർപോർട്ടിലെത്തിയിരുന്നു. ബോർഡിങ്​ ഉൾപ്പെടെ നടപടി ക്രമങ്ങൾ കഴിഞ്ഞ്​ 6.30ഓടെയാണ്​ വിമാനം വൈകുന്നതു സംബന്ധിച്ച ആദ്യ അറിയിപ്പ്​ എത്തുന്നത്​. രണ്ട്​ മണിക്കൂർ കഴിഞ്ഞ്​ പുറപ്പെടുമെന്നായിരുന്നു പ്രഥമ വിവരം​. എന്നാൽ, ​പിന്നീട്​ കൃത്യമായ വിവരങ്ങളൊന്നുമില്ലാതായി. ദോഹ വിമാനത്താളവത്തിലെ ഇൻഡിഗോ ഉദ്യോഗസ്ഥർക്കും വിശദാംശങ്ങൾ അറിയില്ലെന്ന്​ വിമാനത്തിലെ യാത്രികരിൽ ഒരാൾ 'ഗൾഫ്​ മാധ്യമത്തോട്​' പ്രതികരിച്ചു. എ​േട്ടാടെയാണ്​ ഇന്ത്യയിലെ ഇൻഡിഗോ ഓഫിസിൽനിന്നും സാ​ങ്കേതിക തകരാറു കാരണം വിമാനം വൈകുകയാണെന്നും വൈകീട്ട്​ 6.15ന്​ പുറപ്പെടുമെന്നും അറിയിച്ച്​ സന്ദേശമെത്തുന്നത്​.

സ്​ത്രീകളും കുട്ടികളും ഉൾപ്പെടെ ​നൂറോളം യാത്രക്കാരാണ്​ ദോഹയിൽനിന്ന്​ കോഴിക്കോ​ട്ടേക്ക്​ ടിക്കറ്റ്​ എടുത്ത്​ യാത്ര ചെയ്യാനായി എത്തിയത്​. ആവശ്യമുള്ളവർക്ക്​ താമസ സ്ഥലത്തേക്ക്​ മടങ്ങാമെന്നും, നാ​േലാടെ വിമാനത്താവളത്തിലെത്തിയാൽ മതിയെന്നും അറിയിച്ചെങ്കിലും ഭൂരിഭാഗം യാത്രക്കാർക്കും അതിനു സാധ്യമായിരുന്നില്ല. വിസിറ്റ്​ വിസയിലെത്തിയവർക്ക്​ ബോർഡിങ്​ കഴിഞ്ഞതിനാൽ പു​റത്തേക്ക്​ പോയി തിരിച്ചു വരവ്​ സാധ്യമായിരുന്നില്ല. ദോഹയിൽനിന്നും ദൂരസ്ഥലങ്ങളിൽ താമസിക്കുന്ന യാത്രക്കാർക്കും ഇത്​ ബുദ്ധിമുട്ടായിരുന്നു. 70ഓളം പേർ വിമാനത്താവളത്തിൽതന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.

വിമാനം എട്ടുമണിക്കൂറിലേറെ വൈകുകയാണെങ്കിൽ വിമാനക്കമ്പനിതന്നെ എയർപോർട്ടിനരികിലായി വിശ്രമിക്കാൻ സൗകര്യം ഒരുക്കണമെന്ന രാജ്യാന്തര എയർ ട്രാവലിങ്​ നിയമവും പാലിക്കപ്പെട്ടില്ല. യാത്രക്കാർ ആശങ്ക അറിയിച്ച​തോടെ ഭക്ഷണത്തിനുള്ള ടോക്കൺ നൽകി വിമാനജീവനക്കാർ പോയതായി യാത്രക്കാർ പരാതിപ്പെടുന്നു. ഉച്ച ഭക്ഷണത്തിന്​ ടോക്കൺ അന്വേഷിച്ചെങ്കിലും ഇൻഡിഗോ ഉദ്യോഗസ്ഥരെല്ലാം സ​ഥലം വിട്ടയതായി പറയുന്നു. 10 ദിവസത്തെ അവധിക്ക്​ നാട്ടിലേക്ക്​ മടങ്ങാനിരിന്നവരും കൈകുഞ്ഞുകളുമായുള്ള വനിത യാത്രികരുമെല്ലാം ഒരു പകൽ ഒന്നുമില്ലാതെ വിമാനത്താവളത്തിൽ തള്ളിനീക്കേണ്ട അവസ്ഥയായി മാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flight delayed
News Summary - Flight delayed; Tragic day for travelers in Doha
Next Story