പുഷ്പങ്ങളാൽ തീർത്തു, ദേശീയ പതാക
text_fieldsദോഹ: പുഷ്പങ്ങളുപയോഗിച്ച് തയാറാക്കിയ ഏറ്റവും വലിയ ദേശീയപതാക കോ ര്ണീഷില് അനാവരണം ചെയ്തു.
മുനിസിപ്പാലിറ്റി, പാരിസ്ഥിതി മന്ത്രാല യത്തിലെ പബ്ലിക് പാര്‍ക്സ് വകുപ്പാണ് ഇതിന് ചുക്കാന്‍ പിടിച്ച ത്. ഏകദേശം 225,000 പൂക്കളുടെ വിത്തുകളാണ് ദേശീയപതാകയുടെ മാതൃക സൃഷ്ടിക്കുന്നതിനായികോ ര്ണീഷില് നട്ടുപിടിപ്പിച്ചതെന്ന് പബ്ലിക് പാര്‍ക്സ് വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് അലി അല്‍ഖൗരി ചൂണ്ടിക്കാട്ടി. 150,000 മറൂണ്‍ നിറത്തിലുള്ള പൂക്കളും 75,000 വെള്ള പുഷ്പങ്ങളുമാണ്. പുഷ്പങ്ങള്‍ നിറഞ്ഞ ഈ പതാകക്ക് 110 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയുമുണ്ട്.
ദേശീയദിന സൈനിക പരേഡ് നടക്കുന്ന കോര്‍ണീഷ് പാത പൂക്കളാല്‍ അലങ്കരിച്ചിട്ടുണ്ട്. ഇതിനായി പൂക്കളുടെ ഒന്‍പത് വലിയ ടവറുകളും 13 ചെറിയ ടവറുകളും 92 പരമ്പരാഗത ഫളവര്‍ വേസുകളും 100 ഫ്ളവര്‍ ബേസി നുകളും ഉപയോഗിച്ചിട്ടുണ്ട്. ദേശീയദിനാഘോഷങ്ങള്‍ പരിസ്ഥിതി സൗഹൃദവും വേറിട്ടതുമാക്കുകയാണ് ഇതി ലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
