ഫൈവ്സ് സോക്കർ ടൂർണമെന്റ് നാളെ
text_fieldsമന്ദലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഖത്തർ സോക്കർ ടൂർണമെന്റ് സംഘാടകർ
വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ദോഹ: മന്ദലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഖത്തർ സംഘടിപ്പിക്കുന്ന ഫൈവ്സ് സോക്കർ ടൂർണമെന്റ് വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സാന്ത്വനം പദ്ധതിയിൽ 15 കുടുംബങ്ങളിലേക്ക് നൽകുന്ന കാരുണ്യ സഹായത്തിന്റെ ഭാഗമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ശാന്തിനികേതൻ സ്കൂളിൽ വെള്ളിയാഴ്ച മൂന്നു മുതൽ രാത്രി 11വരെ നടക്കുന്ന ടൂർണമെന്റിൽ 16 ടീമുകൾ പങ്കെടുക്കും.
ഖത്തർ സ്റ്റീൽ ഹെഡ് ഓഫ് എച്ച്.ആർ ഈസ അൽഹജിരി മുഖ്യതിഥിയായിരിക്കും. ജേതാക്കൾക്ക് 3000 റിയാലിന്റെ ക്യാഷ് അവാർഡും റണ്ണേഴ്സിന് 1500 റിയാലിന്റെ ക്യാഷ് അവാർഡും നൽകും. ഐ.ഐ.സി.സി കാഞ്ഞാണി ഹാളിൽ നടന്ന വാർത്തസമ്മേളനത്തിൽ സ്പോർട്സ് കമ്മിറ്റി ചെയർമാൻ ജിഷാദ് ഹൈദർ അലി, മുഖ്യരക്ഷാധികാരി കാസിം കറുത്താക്ക, വൈസ് പ്രസിഡന്റ് ആദിൽ റഷീദ് സെക്രട്ടറി അർഷാദ് സ്പോർട്സ് കമ്മിറ്റി കൺവീനർ ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.

