ഓൾഡ് ദോഹ തുറമുഖത്ത് ഇനി കടൽവിശേഷങ്ങൾ
text_fieldsദോഹ: ഖത്തറിന്റെ ഉത്സവ വേദികളിലൊന്നായ Fishing exhibition begins at Old Doha Port from Wednesday. മിന ഡിസ്ട്രിക്റ്റിലെ തെക്കുഭാഗത്തായി മിനാ പാർക്കിൽ ആരംഭിക്കുന്ന പ്രദർശനം ഏപ്രിൽ 12 വരെ നീളും. ഖത്തറിന്റെ പരമ്പരാഗത തൊഴിൽ മേഖലയായ മത്സ്യബന്ധനത്തെ പുതിയ തലമുറയിലേക്ക് പുതുകാലത്തേക്കും പ്രൗഢിയോടെ പകർന്നു നൽകുകയെന്ന ലക്ഷ്യവുമായാണ് പ്രഥമ ഫിഷിങ് എക്സിബിഷന് ഓൾഡ് പോർട്ട് വേദിയാകുന്നത്. നാലു ദിവസങ്ങളിലായി വൈകീട്ട് നാലു മുതൽ രാത്രി ഒമ്പതു വരെ നീളുന്ന പ്രദർശനവേദി കടലിന്റെയും മത്സ്യബന്ധനത്തിന്റെയും ചരിത്രവും വിശേഷവും ആഘോഷവുമായി മാറ്റാനുള്ള തയാറെടുപ്പിലാണ് സംഘാടകർ. മേഖലയിലെ വിവിധ രാജ്യങ്ങളിലെയും പ്രാദേശിക തലത്തിലെയും 30ഓളം പ്രദർശകർ പങ്കാളികളാകും. അനുഭവ സമ്പത്തിനൊപ്പം, തത്സമയ കടൽ അനുബന്ധ പ്രകടനങ്ങളും മത്സ്യബന്ധ മത്സരവും ഉൾപ്പെടുന്നതാണ് പ്രദർശനം.
കടൽ യാത്രക്കാർക്ക് അവശ്യ മത്സ്യബന്ധന ഉപകരണങ്ങൾ ലഭ്യമാക്കുകയും മേഖലയിലെ മത്സ്യബന്ധന സീസണിന്റെ തുടക്കം കുറിക്കുകയും ചെയ്യുന്ന പ്രധാന പരിപാടിയായും മത്സ്യബന്ധന പ്രദർശനം അറിയപ്പെടും.
പ്രാദേശിക മത്സ്യബന്ധന ഉപകരണങ്ങൾ, ഗിയർ ബ്രാൻഡുകൾ, വിപണിയിലെ റീട്ടെയിലർമാർ, കമ്പനികൾ എന്നിവരുടെ വൈവിധ്യമാർന്ന ശേഖരങ്ങൾ പവിലിയനുകളിൽ പ്രദർശനത്തിനുണ്ടാകും. ഖത്തർ ഫിഷ്, അൽ ഫർദാൻ മറൈൻ സർവിസസ്, ഗൈസ് മറൈൻ, അൽ ലിൻഗാവി ട്രേഡിങ്, ദോഹ ക്രാഫ്റ്റ് മറൈൻ, ബ്ലൂ വെയിൽ മറൈൻ, ബെലുഗ മറൈൻ എന്നിവർക്കൊപ്പം സമുദ്ര മത്സ്യബന്ധന മേഖലയിലെ പ്രമുഖ ബ്രാൻഡുകളും പ്രദർശനത്തിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

