മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു
text_fieldsഅൽ വക്റ തുറമുഖത്ത് മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചപ്പോൾ
ദോഹ: അൽ വക്റ തുറമുഖത്ത് നിരവധി മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. സിവിൽ ഡിഫൻസ് ടീം ഉടൻതന്നെ സംഭവ സ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. സിവിൽ ഡിഫൻസ് ടീം തീ പൂർണമായും നിയന്ത്രണവിധേയമാക്കിയതായും ആളപായമില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം, നാശനഷ്ടം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തീ ആളിക്കത്തുന്നതിന്റെയും പുക ഉയരുന്നതിന്റെയും വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

