Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകതാറ ബീച്ചിൽ...

കതാറ ബീച്ചിൽ മത്സ്യകൃഷി വ്യാപിപ്പിക്കുന്നു

text_fields
bookmark_border
കതാറ ബീച്ചിൽ മത്സ്യകൃഷി വ്യാപിപ്പിക്കുന്നു
cancel
camera_alt

കതാറ ബീച്ചിൽ മത്സ്യകുഞ്ഞുങ്ങളെ കടലിൽ ഒഴുക്കുന്നു

ദോഹ: സവിശേഷതകൾ കണക്കിലെടുത്ത് മത്സ്യകൃഷിക്കായി മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയം കതാറ ബീച്ചിനെ തെരഞ്ഞെടുത്തു. ഇതി‍െൻറ ഭാഗമായി രാജ്യത്തി‍െൻറ മത്സ്യസമ്പത്ത് വർധിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി 40000 ശാആം മത്സ്യങ്ങളെ കടലിൽ നിക്ഷേപിച്ചു.മത്സ്യങ്ങളെ വേട്ടയാടുന്നതിന് കതാറ ബീച്ചിലുള്ള കർശനമായ നിയന്ത്രണങ്ങളും മത്സ്യങ്ങളുടെ പ്രജനനത്തിനാവശ്യമായ ഉന്നത പാരിസ്​ഥിതിക ഘടകങ്ങളുടെ സാന്നിധ്യവുമാണ് മത്സ്യകൃഷിക്കായി കതാറ ബീച്ചിനെ തെരഞ്ഞെടുത്തത്.

രാജ്യത്തി‍െൻറ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിന് പുറമെ, ഖത്തറി‍െൻറ ജൈവവൈവിധ്യ സംരക്ഷണവും പരിസ്​ഥിതി മന്ത്രാലയം ഇതിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്. പരിസ്​ഥിതി വൈവിധ്യങ്ങളെ സംരക്ഷിക്കുന്നതിനും സുസ്​ഥിര പരിസ്​ഥിതി വികസനം കരസ്​ഥമാക്കുന്നതിനും കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ വലിയ ശ്രദ്ധയാണ് നൽകുന്നത്. വിവിധ സാംസ്​കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമാണ് കതാറയെങ്കിലും രാജ്യത്തി‍െൻറ പരിസ്​ഥിതി, പ്രകൃതി സംരക്ഷണത്തിന് വലിയ ഈന്നൽ നൽകുന്നതിലും മാതൃകാപരമായ പ്രവർത്തനങ്ങളാണ് കതാറ മുന്നോട്ടു വെക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FisheriesQatar Beachgulf newsqatar newsexpanding
Next Story