Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമത്സ്യകൃഷിക്കായുള്ള...

മത്സ്യകൃഷിക്കായുള്ള ഫാമുകള്‍  ലേലത്തിന് തയ്യാറായതായി മന്ത്രാലയം

text_fields
bookmark_border

ദോഹ: മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം മത്സ്യകൃഷി പദ്ധതികളുടെ ഭാഗമായി നിര്‍മ്മിച്ച ഫാമുകള്‍ക്കായി ടെന്‍ഡറുകള്‍ ക്ഷണിക്കാന്‍ ഒരുങ്ങുന്നു. ഖത്തറിലെ നിലവിലെ മത്സ്യ ഉത്പാദനം വര്‍ധിപ്പിച്ച് രാജ്യത്തെ സ്വയം പര്യാപ്തമാക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.   
സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിന്‍്റെ സഹകരണത്തോടെ ഫാമുകള്‍ നിര്‍മ്മിക്കുന്നതിനായി നേരത്തേ തന്നെ സ്ഥലം നീക്കിവെച്ചിരുന്നു. അവിടെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി സ്വകാര്യ മേഖലക്ക് ഇവ ലേലത്തില്‍ നല്‍കുന്ന അവസാന ഘട്ടത്തിലേക്ക് രാജ്യം  കടക്കുകയാണ്- മുന്‍സിപ്പാലിറ്റി മന്ത്രാലയത്തിലെ ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് സഈദ് അല്‍ മുഹന്നദി പറഞ്ഞു.  ഇപ്പോള്‍ മത്സ്യ ഉത്പാദനത്തിലാണ്  ശ്രദ്ധ ചെലുത്തുന്നത്. 
ഈ വര്‍ഷം ഫാമുകളുടെ ലേലം നടത്തുമെന്നും ലേലത്തിനുശേഷം സ്വകാര്യ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 
ചില പദ്ധതികള്‍ ഈ വര്‍ഷം ആരംഭിക്കും. ചിലത് അടുത്ത വര്‍ഷവും. എന്നാല്‍ എല്ലാ പദ്ധതികളും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്‍്റെ മത്സ്യ ആവശ്യകത നിവര്‍ത്തിക്കുന്നതിനു പുറമേ സ്വകാര്യമേഖലയെ മത്സ്യകൃഷിയിലേക്ക് ആകര്‍ഷിക്കുകയാണ് അക്വാട്ടിക് ഫാമുകളുടെ ഉദ്ദേശ്യം.   പദ്ധതി ആവിഷ്കരണത്തിലൂടെ ചെമ്മീന്‍ ഉത്പാദനത്തിലും രാജ്യത്തിന് സ്വയം പര്യാപ്തത കൈവരിക്കാന്‍ സാധിക്കും. എല്ലാ ഫാമുകളും പ്രതിവര്‍ഷം 6,000 ടണ്‍ മത്സ്യ ഉത്പാദനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്പാദിപ്പിക്കുന്നതിന്‍െറ പകുതി ആഭ്യന്തരാവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയും ബാക്കി കയറ്റി അയക്കുകയും ചെയ്യും. രാജ്യത്തെ അക്വാട്ടിക് ഫാമുകളുടെ പ്രധാന പദ്ധതിയായ റാസ് മത്ബഹിലെ സമുദ്ര ഗവേഷണ കേന്ദ്രത്തിന്‍്റെ നിര്‍മ്മാണ പ്രവൃത്തികള്‍ അടുത്ത മാസം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.  
 സമുദ്ര ജലജീവികളെ സംബന്ധിച്ച പഠന ഗവേഷണങ്ങള്‍ നടത്തുകയും രാജ്യത്തെ മത്സ്യ ഉത്പാദനത്തില്‍ സ്വയം പര്യാപ്തമാക്കുകയുമാണ് കേന്ദ്രത്തിന്‍െറ നിര്‍മ്മാണലക്ഷ്യം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - Fish
Next Story