ദോഹ: രാജ്യത്തെ പ്രാദേശിക വിപണികളിലെല്ലാം ആവശ്യത്തിന് മത്സ്യം സംഭരിച്ചിട്ടുണ്ടെന്ന് വ്യാപാര കേന്ദ്രങ്ങൾ വ്യക്തമാക്കി. വിവിധ ഇനത്തിലും വിലയിലുമുള്ള മത്സ്യങ്ങളാണ് വിപണികളിലുള്ളത്. അവധിക്കാലം ഖത്തറിൽ തന്നെ ചെലവഴിക്കുന്നവർക്ക് ഇത് നല്ല അവസരമാണ്. വ്യത്യസ്ത ഇനങ്ങളും നിലവിൽ വിപണിയിലെത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു.
അയക്കൂറ മത്സ്യം കിലോഗ്രാമിന് 35 റിയാൽ എന്ന തോതിൽ രാജ്യത്തെ അധിക മാർക്കറ്റുകളിലും ലഭ്യമാണ്. ഹാമൂർ മത്സ്യവും ആവശ്യത്തിലേറെ വിപണിയിലെത്തിയിട്ടുണ്ട്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവയും ഇതിലുൾപ്പെടുമെന്നും വ്യാപാരികൾ പറയുന്നു.അതേസമയം, ആവശ്യക്കാർ കുറഞ്ഞതും മത്സ്യത്തിെൻറ അധികരിച്ച സ്റ്റോക്കും മൊത്തവിപണി വിലയിൽ കുറവുണ്ടാക്കിയിട്ടുണ്ട്.
ഹാമൂറിന് കിലോക്ക് 50 റിയാലാണ് നിലവിലെ വില. ചെറിയ ഇനം ഹാമൂർ മത്സ്യവും വിപണിയിലെത്തിയിട്ടുണ്ട്. ഇന്ത്യ, ശ്രീലങ്ക രാജ്യങ്ങളിൽ നിന്നുള്ള മത്സ്യങ്ങളും വിപണി കീഴടക്കിയതോടെ മത്സ്യത്തിെൻറ കാര്യത്തിലുണ്ടായിരുന്ന മാന്ദ്യത്തിന് കുറവ് വന്നിട്ടുണ്ട്. വേനലവധി ആരംഭിച്ചതോടെ വിപണിയിൽ കച്ചവടത്തിൽ വലിയ കുറവ് വന്നിട്ടുണ്ടെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. ഇത് അപ്രതീക്ഷിതമല്ല. എല്ലാ വർഷവും ഇത് സംഭവിക്കുന്നതാണെന്നും ആഗസ്റ്റ് അവസാന ം വരെ ഇത് തുടരുമെന്നും വ്യാപാരികൾ പറയുന്നു.