ദോഹ: രാജ്യത്തിെൻറ സ്വയംപര്യാപ്തതാ ശ്രമങ്ങൾ മൽസ്യകൃഷിയിലും കൂടുതൽ ഉൗർജിതമാക്കുന്നു. ഖത്തറിെൻറ മൽസ് യഉൽപാദനത്തിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാനുള്ള വൻപദ്ധതികൾ നടപ്പിലാക്കാൻ ബ്രിട്ടൻ ആസ്ഥാനമായുള്ള അക്വാട്ടിക് ക് കേന്ദ്രവുമായി രാജ്യം കൈകോർക്കുന്നു. മൽസ്യകൃഷി പദ്ധതികൾ ഉൗർജിതപ്പെടുത്താനും ഇൗ മേഖലയിൽ കൂടുതൽ വളർച്ചയുണ്ടാക്കാനും ലക്ഷ്യമിട്ടാണിത്. ഇതിെൻറ ഭാഗമായി ബ്രിട്ടൻ പരിസ്ഥിതി^ഭക്ഷ്യ ഗ്രാമീണ വകുപ്പിലെ പരിസ്ഥിതി^അക്വാകൾച്ചർ കേന്ദ്രത്തിെൻറ സഹകരണത്തോടെ ശിൽപശാല നടത്തുന്നുണ്ട്. റാസ്മത്ബക്കിലെ അക്വാട്ടിക്ക് റിസർച്ച് സെൻററിലാണ് മൂന്നുദിവസം നീളുന്ന ശിൽപശാല തിങ്കളാഴ്ച തുടങ്ങിയത്. ഖത്തറിെൻറ ഭക്ഷ്യസുരക്ഷ നിലവിലെ സാഹചര്യത്തിൽ ഏറെ പ്രധാനെപ്പട്ടതാണെന്ന് ഖത്തർ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം കാർഷിക മൽസ്യമേഖലാ വകുപ്പിലെ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ശൈഖ് ഡോ. ഫാലിഹ് ബിൻ നാസർ ആൽഥാനി ശിൽപശാലയിൽ പറഞ്ഞു. മൽസ്യകൃഷിയുമായി ബന്ധപ്പെട്ട നയരൂപീകരണം, നടത്തിപ്പ് എന്നിവ സംബന്ധിച്ച് പഠനം നടത്തുകയാണ് ലക്ഷ്യം. ഖത്തറിൽ മൽസ്യകൃഷി നടത്തുന്നത് സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ ശിൽപശാല ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൽസ്യകൃഷി വഴി പകരുന്ന രോഗങ്ങളെ പറ്റി പഠിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. കൃഷിയിലൂടെ സാംക്രമിക രോഗങ്ങൾ കടൽജീവികളിലേക്ക് പരക്കാനും സാധ്യതയുണ്ട്. കടൽജീവികൾ വഴി മൽസ്യകൃഷിയിലേക്കും രോഗങ്ങൾ വരാം. ഇത് സംബന്ധിച്ച് അറിവ് നേടാനും രോഗസംക്രമണം ചെറുക്കാനും ശിൽപശാലയിലൂടെ സാധിക്കും. കൃഷി നടത്തുേമ്പാൾ ഏത് ജനുസിൽ പെട്ട മൽസ്യങ്ങളെ വളർത്തണമെന്നതും പ്രധാനമാണ്.
മൽസ്യകൃഷിയിൽ മുന്നേറ്റമുണ്ടാക്കാൻ 2017 അവസാനത്തോടെ മന്ത്രാലയം ഒരു സ്വകാര്യകമ്പനിയുമായി കരാറിൽ ഒപ്പിട്ടിരുന്നു. കടലിൽ ഒഴുകുന്ന കൂടുകളിൽ മൽസ്യകൃഷി നടത്തുന്നതിനായിരുന്നു ഇത്. വർഷത്തിൽ 2000 ടൺ ഉൽപാദനം ലക്ഷ്യമിട്ടായിരുന്നു ഇത്. 270 ഹെക്ടർ കടൽ ഏരിയയിൽ മൽസ്യ ഉൽപാദനം ലക്ഷ്യമിട്ടാണ് കരാർ. അൽ അരിഷിലെ തീരമേഖലയിലെ 111 ഹെക്ടറിൽ കൊഞ്ച് കൃഷിയും നടത്തും. വർഷത്തിൽ ആയിരം ടൺ എങ്കിലും ചെമ്മീൻ ഉൽപാദനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഖത്തറിലെ ബ്രിട്ടൻ അംബാസഡർ അജയ് ശർമയും ശിൽപശാലയിൽ പെങ്കടുത്തു. ഖത്തറിെൻറ ദേശീയ നയം 2020െൻറ ലക്ഷ്യപ്രാപ്തിക്കായി ബ്രിട്ടൻ എല്ലാ സഹായങ്ങളും ചെയ്യുമെന്നും ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ടുള്ള ഖത്തറിെൻറ ശ്രമങ്ങളെ ഏെറ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2019 5:04 AM GMT Updated On
date_range 2019-06-21T15:29:58+05:30മൽസ്യകൃഷിയിലും സ്വയംപര്യാപ്തത ലക്ഷ്യം
text_fieldsNext Story