പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ആദ്യ മലിനജല സംസ്കരണ പ്ലാന്‍റ്
text_fieldsപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയും മറ്റു മന്ത്രിമാരും ഉദ്ഘാടന ചടങ്ങിൽ
ദോഹ: വക്റ, വുകൈർ നഗരങ്ങളിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ മലിനജല സംസ്കരണ പ്ലാൻറ് പദ്ധതിക്ക് തുടക്കം. ഷെറാട്ടൻ ഹോട്ടലിൽ നടന്ന പദ്ധതിയുടെ ലോഞ്ചിങ് ചടങ്ങിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി പങ്കെടുത്തു.
പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നിർമിക്കുന്ന പ്രഥമ മലിനജല സംസ്കരണ പ്ലാൻറ് പദ്ധതിക്കായുള്ള പങ്കാളിത്ത കരാറിൽ പൊതു മരാമത്ത് അതോറിറ്റി (അശ്ഗാൽ), അൽ അത്വിയ്യ മോട്ടോഴ്സ് ആൻഡ് േട്രഡിങ് കമ്പനി, മെറ്റിറ്റോ യൂട്ടിലിറ്റീസ് ലിമിറ്റഡ്(മെറ്റിറ്റോ), ഗൾഫ് ഇൻവെസ്റ്റ്മെൻറ് ഗ്രൂപ് (ജി.ഐ.സി) ഡയറക്ട് ഇൻവെസ്റ്റ്മെൻറ്സ് ഗ്രൂപ് എന്നിവർ ഒപ്പുവെച്ചു.
മലിനജല സംസ്കരണ പ്ലാൻറ്, സംസ്കരിച്ച ജലവിതരണ ശൃംഖല, വിവിധ പ്രവർത്തന ഘട്ടങ്ങൾ എന്നിവ വിശദീകരിക്കുന്ന പ്രത്യേക ഡോക്യുമെൻററി ചടങ്ങിൽ പ്രദർശിച്ചു. സാമ്പത്തിക വളർച്ചയിൽ പൊതു മേഖലയുമായുള്ള സ്വകാര്യ മേഖലയുടെ പങ്കാളിത്തം വിശദീകരിക്കുന്ന പ്രത്യേക പ്രസന്റേഷനും അവതരിപ്പിച്ചു.
ശൈഖുമാർ, മന്ത്രിമാർ, ഖത്തറിലെ വിവിധ എംബസികളിലെ സ്ഥാനപതിമാർ, ഉന്നത വ്യക്തിത്വങ്ങൾ, പ്രാദേശിക, മേഖല തലങ്ങളിലെ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഊർജ മേഖലയിൽ പൊതു, സ്വകാര്യ പങ്കാളിത്തത്തിൽ നിർമിക്കുന്ന ഏറ്റവും വലിയ പദ്ധതി കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

