പ്രഥമ ഖത്തർ ടീൻസ് ലീഗ് വെള്ളിയാഴ്ച
text_fieldsദോഹ: കെ.എം.സി.സി സംസ്ഥാന കമ്മിറ്റി നടത്തുന്ന നവോത്സവ് ഫെസ്റ്റിന്റെ ഭാഗമായി ഗ്രീൻ ടീൻസിന്റെ സ്പോർട്സ് വിങ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റ് ഖത്തർ ടീൻസ് ലീഗിന്റെ ആദ്യ എഡിഷൻ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണി മുതൽ വുഖൈറിലുള്ള ജെംസ് അമേരിക്കൻ അക്കാദമിയിൽ വെച്ച് നടക്കും.
പെൺകുട്ടികൾക്കായുള്ള രണ്ട് ടീമുകൾ അടക്കം ആറ് ടീമുകളാണ് മത്സര രംഗത്തുള്ളത്. വാരിയേഴ്സ്, സ്പൈഡേഴ്സ്, പ്രഡാറ്റേഴ്സ്, റെബല്ലിയൻസ്, ഫാൽക്കൻസ് യുനൈറ്റഡ്, ബ്ലേയ്സിങ് സൈറൻസ് എന്നീ ടീമുകളാണ് ഏറ്റുമുട്ടുന്നത്. നേരത്തെ നടന്ന ചടങ്ങിൽ വെച്ച് ടീമുകളുടെ ജഴ്സി പ്രകാശനം ഇന്ത്യൻ ഫുട്ബാൾ ഇതിഹാസങ്ങളായ ഐ.എം. വിജയൻ, ആസിഫ് സഹീർ എന്നിവർ ചേർന്ന് നിർവഹിച്ചിരുന്നു.

