Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏ​ഷ്യ​ൻ ​ഗെ​യിം​സി​ൽ ഖ​ത്ത​റി​ന് ആ​ദ്യ മെ​ഡ​ൽ

text_fields
bookmark_border
അ​ബ്ദു​റ​ഹ്മാ​ൻ അ​ബ്ദു​ൽ​ഹ​മീ​ദി​ന് ക​രാ​ട്ടെ​യി​ൽ വെ​ള്ളി നേ​ട്ടം
ഏ​ഷ്യ​ൻ ​ഗെ​യിം​സി​ൽ  ഖ​ത്ത​റി​ന് ആ​ദ്യ മെ​ഡ​ൽ
cancel
camera_alt

അ​ബ്ദു​റ​ഹ്മാ​ൻ അ​ബ്ദു​ൽ​ഹ​മീ​ദ്

ന​ഗോ​യ /ദോ​ഹ: ജ​പ്പാ​നി​ലെ ഐ​ച്ചി -ന​ഗോ​യ​യി​ൽ ന​ട​ക്കു​ന്ന 20ാമ​ത് ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഖ​ത്ത​ർ ആ​ദ്യ മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി. പു​രു​ഷ​ന്മാ​രു​ടെ 60 കി​ലോ ക​രാ​ട്ടെ വി​ഭാ​ഗ​ത്തി​ൽ ഖ​ത്ത​റി​ന്റെ അ​ബ്ദു​ൽ​റ​ഹ്മാ​ൻ അ​ബ്ദു​ൽ​ഹ​മീ​ദാ​ണ് ഖ​ത്ത​റി​ന് വേ​ണ്ടി വെ​ള്ളി മെ​ഡ​ൽ നേ​ടി​യ​ത്. ഞാ​യ​റാ​ഴ്ച ന​ട​ന്ന ഫൈ​ന​ലി​ൽ കു​വൈ​ത്തി​ന്റെ അ​ബ്ദു​ല്ല ഷാ​ബാ​ൻ ആ​ണ് ഗോ​ൾ​ഡ് മെ​ഡ​ൽ നേ​ടി​യ​ത്.

പ്രീ-​ക്വാ​ർ​ട്ട​റി​ൽ ഉ​സ്ബെ​ക്കി​സ്ഥാ​ന്റെ മ​ഖ്റു​ദ്ദി​ൻ തൊ​റാ​ഖോ​നോ​വി​നെ​യും (4-1) ക്വാ​ർ​ട്ട​റി​ൽ വി​യ​റ്റ്നാ​മി​ന്റെ ചു ​വാ​ൻ ഡു​ക്കി​നെ (10-4) നും ​സെ​മി ഫൈ​ന​ലി​ൽ മ​ലേ​ഷ്യ​യു​ടെ ഹാ​രി ശ​ങ്ക​ർ സൂ​ര്യ ശ​ങ്ക​റി​നെ (7-1) നും ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഈ ​മാ​സം ആ​ദ്യ​വാ​രം ജോ​ർ​ഡാ​നി​ലെ അ​മ്മാ​നി​ൽ ന​ട​ന്ന 24ാമ​ത് ഏ​ഷ്യ​ൻ ക​രാ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ (അ​ണ്ട​ർ-21 -60 കി​ലോ​ഗ്രാം) അ​ബ്ദു​റ​ഹ്മാ​ൻ അ​ബ്ദു​ൽ​ഹ​മീ​ദ് സ്വ​ർ​ണം നേ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - First medal for Qatar in the Asian Games
Next Story