ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിന്റെ പ്രഥമ ചലഞ്ച് ക്യാമ്പ്
text_fieldsവിവിധ മന്ത്രാലയങ്ങളുടെയും ലഖ്വിയയുടെയും നേതൃത്വ ത്തിൽ ഇസ്ലാമിക് ആർട്ട് മ്യൂസിയം സംഘടിപ്പിച്ച ചലഞ്ച്
ക്യാമ്പിൽ നിന്ന്
ദോഹ: ആഭ്യന്തര സുരക്ഷാ സേന (ലഖ്വിയ), ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം, ഖത്തർ സ്കൗട്ട്സ് ആൻഡ് ഗൈഡ് അസോസിയേഷൻ, ഖത്തർ കലണ്ടർ ഹൗസ് എന്നിവരുമായി ചേർന്ന് ഇസ്ലാമിക് ആർട്ട് മ്യൂസിയം സംഘടിപ്പിച്ച പ്രഥമ ചലഞ്ച് ക്യാമ്പ് സമാപിച്ചു. വിദ്യാർഥികൾക്കിടയിൽ ഇസ്ലാമിക അധ്യാപനങ്ങൾ മുതൽ ഇസ്ലാമിക കലകളുടെ ചരിത്രം, ഖത്തറിന്റെ ദേശീയ മൂല്യങ്ങൾ, വിദ്യാഭ്യാസ, നൈപുണ്യ വികസന, കായിക, ഗവേഷണ പ്രവർത്തനങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചായിരുന്നു ക്യാമ്പ്.
ക്യാമ്പിൽ പങ്കെടുത്ത സ്ഥാപനങ്ങൾ, സംഘടനകൾ, വിദ്യാർഥികൾ എന്നിവരെ സമാപന ചടങ്ങിൽ ആദരിച്ചു. ദേശീയ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള പ്രഥമ ചലഞ്ച് ക്യാമ്പ് വിജയകരമായി സമാപിച്ചെന്നും അറുപതോളം വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തതായും മ്യൂസിയം എജുക്കേഷൻ ആൻഡ് കമ്യൂണിറ്റി അവയർനസ് ഉപ മേധാവി ഡോ. അൽ അസ്വദ് പറഞ്ഞു. നേതൃ പരിശീലനം, ടീം വർക്ക്, ഉത്തരവാദിത്തം, മാനുഷിക തത്ത്വങ്ങളുടെയും മൂല്യങ്ങളുടെയും പ്രയോഗവത്കരണം തുടങ്ങിയ ലക്ഷ്യം മുൻനിർത്തി വിദ്യാഭ്യാസ, കായിക പ്രവർത്തനങ്ങളാണ് ക്യാമ്പിലുണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

