ലുസൈലിൽ നാളെ വെടിക്കെട്ട്
text_fieldsലുസൈൽ ബൊളെവാഡ്
ദോഹ: വെടിക്കെട്ടും വിനോദ പരിപാടികളുമായി പെരുന്നാളിനെ ഉത്സവദിനങ്ങളാക്കാൻ ലുസൈൽ ബൊളെവാഡ് ഒരുങ്ങുന്നു. പെരുന്നാൾ ദിനമായ ബുധനാഴ്ച രാത്രി 8.30നാണ് ബൊളെവാഡിൽ വെടിക്കെട്ട് അരങ്ങേറുന്നത്. വർണവിസ്മയമാവുന്ന വെടിക്കെട്ടിന് അൽ സദ്ദ് പ്ലാസ വേദിയാകും.
പെരുന്നാളിന്റെ ഭാഗമായി ബൊളെവാഡിലെ തെരുവ് അലങ്കാരങ്ങളാലും സമൃദ്ധമാവും. രാത്രികാലങ്ങളിൽ സജീവമാകുന്ന തെരുവിലെ അലങ്കാരങ്ങൾ ജൂലൈ അഞ്ചുവരെ തുടരും. ഭക്ഷ്യ ഔട് ലെറ്റുകൾ, പ്രമുഖ സ്ഥാപനങ്ങളുടെ ഷോറൂമുകൾ ഉൾപ്പെടെ വലിയ ഷോപ്പിങ് അനുഭവവും ലുസൈൽ ഒരുക്കുന്നുണ്ട്. കഴിഞ്ഞ ചെറിയ പെരുന്നാൾ നാളുകളിലും ലുസൈൽ ഖത്തറിലെ പ്രധാന ആഘോഷ വേദിയായി മാറിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

