വെടിക്കെട്ടും പരേഡും; ലുസൈലിൽ പെരുന്നാൾ ആഘോഷം
text_fieldsദോഹ: ഖത്തറിന്റെ പുതിയ വിനോദസഞ്ചാര കേന്ദ്രമായി മാറിയ ലുസൈൽ ബൊളെവാഡിൽ പെരുന്നാൾ ആഘോഷം പൊടിപൊടിക്കും. വിവിധ പരിപാടികളാണ് പെരുന്നാൾ ദിനങ്ങളിൽ ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് ലുസൈൽ സിറ്റി അധികൃതർ ട്വീറ്റ് ചെയ്തു. വിവിധ പരേഡുകൾ, സ്റ്റേജ് ഷോ, കാർണിവൽ എന്നിവക്ക് പുറമെ വെടിക്കെട്ടും പെരുന്നാൾ ആഘോഷ ദിനങ്ങളിൽ കാണാം. ഈദിന്റെ രണ്ട്, മൂന്ന്, നാല് ദിനങ്ങളിലാണ് പ്രധാന ആഘോഷങ്ങൾ. ദിവസവും വൈകീട്ട് നാലുമുതൽ ഒരുമണിവരെ നീളും.
റമദാനിൽ കാർ ഷോ പരേഡ്, ഇഫ്താർ സമയമറിയിക്കുന്ന പീരങ്കി എന്നിവ ലുസൈൽ ബൊളെവാഡിൽ സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

