അടിയന്തര ജീവൻരക്ഷാ ഉപാധികളുമായി ഫിൻക്യു ശിൽപശാല
text_fieldsസ്കൂൾ അധ്യാപകർക്കും ജീവനക്കാർക്കുമായി ഫിൻക്യൂ നടത്തിയ ജീവൻരക്ഷാ ശിൽപശാലയിൽനിന്ന്
ദോഹ: അടിയന്തര ജീവൻരക്ഷാ ഉപാധികളുമായി ഫിൻഖ്യൂ ശിൽപശാല. ഹൃദയാഘാതംപോലുള്ള അടിയന്തരഘട്ടങ്ങളിൽ നൽകേണ്ട ഹൃദയപുനരുജ്ജീവന പ്രക്രിയ (സി.പി.ആർ), ശ്വസനനാളിയിലെ തടസ്സംമൂലം ഉണ്ടാകുന്ന ശ്വാസതടസ്സം എന്നിങ്ങനെ പുതിയ സാഹചര്യത്തിൽ സ്കൂൾ അധ്യാപകർ അറിഞ്ഞിരിക്കേണ്ട ആവശ്യകത തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഇൻ ഖത്തറും (ഫിൻക്യൂ) ഹമദ് ഇന്റർനാഷനൽ മെഡിക്കൽ ട്രെയിനിങ് സെന്ററുംകൂടി ചേർന്ന് ശിൽപശാല സംഘടിപ്പിച്ചു.
ബിർള പബ്ലിക് സ്കൂളിൽ നടന്ന പ്രസ്തുത പരിപാടിയിൽ വിവിധ സ്കൂളുകളിൽനിന്നായി നിരവധി അധ്യാപകരും അനധ്യാപക ജീവനക്കാരും പങ്കെടുത്തു. സ്കൂൾ പാഠ്യവിഷയങ്ങളിൽ തന്നെ ഇത്തരത്തിലുള്ള വിഷയങ്ങൾ ഉൾപ്പെടുത്തേണ്ടതിന്റെയും വളർന്നുവരുന്ന പുതുതലമുറക്ക് ഈ വിഷയങ്ങളിൽ കൊടുക്കേണ്ട പരിശീലനത്തെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും പങ്കെടുത്തവർ വാചാലരായി. ഏറെ നേരം നീണ്ടുനിന്ന പരിശീലന പരിപാടികൾ കൊണ്ടും മികച്ച പങ്കാളിത്തംകൊണ്ടും പരിപാടി ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

