Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലൈ​സ​ൻ​സി​ല്ലാ​തെ...

ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ചാ​ൽ പി​ഴ​യും ത​ട​വും

text_fields
bookmark_border
ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ചാ​ൽ പി​ഴ​യും ത​ട​വും
cancel
Listen to this Article

ദോ​ഹ: ഡ്രൈ​വി​ങ് ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് ത​ട​വ് ശി​ക്ഷ​യും ക​ന​ത്ത പി​ഴ​യും ല​ഭി​ക്കാ​വു​ന്ന ഗു​രു​ത​ര​മാ​യ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​മാ​ണെ​ന്ന് ഓ​ർ​മ​പ്പെ​ടു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തു​മൂ​ലം വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​നും റോ​ഡ് സു​ര​ക്ഷ​ക്കും ഭീ​ഷ​ണി​യാ​ണ്.

ഇ​ത്ത​രം കേ​സു​ക​ളി​ൽ നി​യ​മ​ന​ട​പ​ടി​ക​ളി​ൽ നി​ന്ന് ഒ​ത്തു​തീ​ർ​പ്പോ വി​ട്ടു​വീ​ഴ്ച​യോ സാ​ധ്യ​മ​ല്ലെ​ന്ന് മ​ന്ത്രാ​ല​യം സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ അ​റി​യി​ച്ചു.​ട്രാ​ഫി​ക് നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്ക്ൾ (94) പ്ര​കാ​രം ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു മാ​സം മു​ത​ൽ മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വും, കു​റ​ഞ്ഞ​ത് 10,000 മു​ത​ൽ 50,000 ഖ​ത്ത​ർ റി​യാ​ൽ വ​രെ പി​ഴ​യും, അ​ല്ലെ​ങ്കി​ൽ ഇ​വ ര​ണ്ടു​മോ ശി​ക്ഷ​യാ​യി ല​ഭി​ക്കാം.

പൗ​ര​ന്മാ​രും​ താ​മ​സ​ക്കാ​രും നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ വി​ശ​ദ​മാ​ക്കി. പ​രി​ശോ​ധ​നാ സ​മ​യ​ത്ത് സാ​ധു​വാ​യ ലൈ​സ​ൻ​സ് കാ​ർ​ഡ് കൈ​വ​ശ​മി​ല്ലെ​ങ്കി​ൽ, മെ​ട്രാ​ഷ് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ഡി​ജി​റ്റ​ൽ ലൈ​സ​ൻ​സ് കാ​ണി​ക്കാ​വു​ന്ന​താ​ണ്. ​ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള ഡ്രൈ​വി​ങ് ശീ​ലം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി മ​ന്ത്രാ​ല​യം ന​ട​ത്തു​ന്ന ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Fines and imprisonment for driving without a license
Next Story