സാമ്പത്തിക അച്ചടക്ക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
text_fieldsയൂത്ത് ഫോറം തുമാമ സോണ് സഘടിപ്പിച്ച സ്മാര്ട്ട് സ്പെന്ഡിങ് ഫിനാന്ഷ്യല് ഡിസിപ്ലിനറി പ്രോഗ്രാം
ദോഹ: ചെലവഴിക്കലില് മിതത്വം പാലിച്ചും സമ്പാദ്യശീലം വളര്ത്തിയും സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ യൂത്ത് ഫോറം തുമാമ സോണ് പ്രവര്ത്തകര്ക്കായി സ്മാര്ട്ട് സ്പെന്ഡിങ് ഫിനാന്ഷ്യല് ഡിസിപ്ലിനറി പ്രോഗ്രാം സംഘടിപ്പിച്ചു. സി.ഐ.സി തുമാമ ഹാളില് നടന്ന പരിപാടിയിൽ പ്രമുഖ ഗ്രന്ഥകാരനും കോളമിസ്റ്റുമായ ഡോ. താജ് ആലുവ വിഷയം അവതരിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് സോണിലെ പ്രവര്ത്തകര്ക്കും കുടുംബങ്ങള്ക്കും വേണ്ടി നടത്തിയ സൂറ.
ഇസ്റാഅ് ഖുര്ആന് പഠന മത്സര വിജയികളെ ആദരിച്ചു. കൂടാതെ യൂത്ത് ഫോറം സംഘടിപ്പിച്ച ഇന്റര് സോണല് ടൂര്ണമെന്റിൽ ജേതാക്കളായ സോണിലെ ക്രിക്കറ്റ് ടീമിനെയും ആദരിച്ചു. ജസീമിന്റെ ഖിറാഅത്തോടെ തുടങ്ങിയ പ്രോഗ്രാമില് സോണല് പ്രസിഡന്റ് റഷാദ് സ്വാഗതം പറഞ്ഞു. സോണല് എക്സിക്യൂട്ടിവ് അംഗങ്ങളായ ഇര്ഫാന്, അല്ത്താഫ്, അഫ്സല്, അനസ്, മുഅമിന്, സാബിഖ് എന്നിവര് പ്രോഗ്രാം നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

