Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ന്ന്...

ഇ​ന്ന് ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ അ​വ​സാ​ന സ​ന്നാ​ഹം

text_fields
bookmark_border
New Zealand
cancel
camera_alt

ഖ​ത്ത​ർ ദേ​ശീ​യ ടീം

ദോ​ഹ: ജൂ​ൺ 24ന് ​അ​മേ​രി​ക്ക-​കാ​ന​ഡ രാ​ജ്യ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ​കോ​ൺ​ക​കാ​ഫ് ഗോ​ൾ​ഡ് ക​പ്പി​ന് മു​ന്നോ​ടി​യാ​യി ഖ​ത്ത​റി​ന് തി​ങ്ക​ളാ​ഴ്ച അ​വ​സാ​ന സ​ന്നാ​ഹ പോ​രാ​ട്ടം. മൂ​ന്നാ​ഴ്ച​യാ​യി ഓ​സ്ട്രി​യ​യി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന കാ​ർ​ലോ​സ് ക്വി​റോ​സും സം​ഘ​വും ന്യൂ​സി​ല​ൻ​ഡി​നെ​യാ​ണ് നേ​രി​ടു​ന്ന​ത്. വി​യ​ന്ന​യി​ലാ​ണ് മ​ത്സ​രം.

ജൂ​ൺ എ​ട്ടി​ന് ക്രൊ​യേ​ഷ്യ ‘ബി’​ടീ​മി​നോ​ട് 3-0ത്തി​ന് തോ​റ്റ ഖ​ത്ത​ർ, നാ​ലു ദി​നം മു​മ്പ് ​ജ​മൈ​ക്ക​യെ തോ​ൽ​പി​ച്ച് പോ​രാ​ട്ട വീ​ര്യം വീ​ണ്ടെ​ടു​ത്താ​ണ് ന്യൂ​സി​ല​ൻ​ഡി​നെ നേ​രി​ടാ​ൻ ഒ​രു​ങ്ങു​ന്ന​ത്. സീ​നി​യ​ർ താ​ര​ങ്ങ​ൾ​ക്ക് വി​ശ്ര​മം ന​ൽ​കി​യ​പ്പോ​ൾ, യു​വ​താ​ര​ങ്ങ​ളും പു​തു​മു​ഖ​ങ്ങ​ളും ചേ​ർ​ന്ന കോ​മ്പി​നേ​ഷ​നി​ൽ ക​രു​ത്തു​റ്റ സം​ഘ​ത്തെ​യാ​ണ് കോ​ച്ച് കാ​ർ​ലോ​സ് ക്വി​റോ​സ് വാ​ർ​ത്തെ​ടു​ക്കു​ന്ന​ത്.

അ​വ​ശ്യ​ഘ​ട്ട​ത്തി​ൽ പ്ര​തി​രോ​ധി​ച്ചും, പ​ന്ത് ഹോ​ൾ​ഡ് ചെ​യ്തും ക​ളി​ച്ച് ജ​മൈ​ക്ക​യെ കീ​ഴ​ട​ക്കി​യ ടീ​മി​ന്റെ പ്ര​ക​ട​ന​ത്തി​ൽ കോ​ച്ച് ക്വി​റോ​സും സം​തൃ​പ്ത​നാ​ണ്. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ക​ളി​യും ക​ഴി​ഞ്ഞ് ടീം ​അ​മേ​രി​ക്ക​യി​ലേ​ക്ക് പ​റ​ക്കും. ജൂ​ൺ 25ന് ​ഹെ​യ്തി, 29ന് ​ഹോ​ണ്ടു​റ​സ്, ജൂ​ലൈ ര​ണ്ടി​ന് മെ​ക്സി​കോ ടീ​മു​ക​ൾ​ക്കെ​തി​രെ​യാ​ണ് ടൂ​ർ​ണ​മെ​ന്റി​ൽ ഖ​ത്ത​റി​ന്റെ മ​ത്സ​ര​ങ്ങ​ൾ. കോ​ൺ​ക​കാ​ഫ് 2021 ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ഖ​ത്ത​ർ സെ​മി​ഫൈ​ന​ൽ വ​രെ​യെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New Zealand
News Summary - Final warm-up against New Zealand today
Next Story