‘ഫിൻ ക്യൂ’നഴ്സസ് ദിനാഘോഷം
text_fieldsഇന്ത്യൻ എംബസി ഷെർഷെ ഡി അഫയേഴ്സ് ആഞ്ജലീന പ്രേമലതയുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം നിർവഹിക്കുന്നു
ദോഹ: അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ഭാഗമായി നഴ്സിങ് സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് (ഫിൻ ക്യൂ) ഖത്തർ സംഗമം നടത്തി. പുതിയ തലമുറയിലെയും പഴയ തലമുറയിലെയും നഴ്സുമാരെ പങ്കെടുപ്പിച്ച് ചർച്ച നടത്തി. ഖത്തർ യൂനിവേഴ്സിറ്റി ഡീൻ ഡോ. നബീല അൽ മീർ, ഖത്തർ പൊലീസിങ് വിഭാഗം ലെഫ്. ജനറൽ ഖാലിദ് ഹുസൈൻ, ഡോ. മുഹമ്മദ് ബഹാവുദ്ദീൻ, ആദ്യത്തെ ഖത്തരി നഴ്സ് നസ്ര, മിസ് ഇനാം, ഇന്ത്യൻ എംബസി ഷെർഷെ ഡി അഫയേഴ്സ് ആഞ്ജലീന പ്രേമലത, ഡോ. മോഹൻ തോമസ്, ഇന്ത്യൻ അപ്പെക്സ് ബോഡി പ്രസിഡന്റുമാരായ എ.പി. മണികണ്ഠൻ, ഷാനവാസ് ബാവ, ഇ.പി. അബ്ദുറഹ്മാൻ, ജാഫർ സിദ്ദീഖ് തുടങ്ങി വിവിധ സംഘടന പ്രതിനിധികളും ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളും പങ്കെടുത്തു.
നഴ്സുമാർക്ക് ആദരവായി ലാംപ് ലൈറ്റിങ് ചടങ്ങും സംഘടിപ്പിച്ചു. നഴ്സുമാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. ഫിൻ ക്യൂ പ്രസിഡന്റ് റീന ഫിലിപ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഹാൻസ് ജേക്കബ് സ്വാഗതവും ജനറൽ സെക്രട്ടറി ശാലിനി പോൾ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

