ഡി.എഫ്.െഎയുടെ നിർമാണ സഹായമുള്ള ചിത്രങ്ങൾ ലൊകാർനോ മേളയിലേക്ക്
text_fieldsമാജിദ് അൽ റുമൈഹിയുടെ ‘ആൻഡ് ദെൻ ദേ ബേൺ ദി സീ’ എന്ന ഹ്രസ്വചിത്രത്തിലെ രംഗം
ദോഹ: ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിെൻറ (ഡി.എഫ്.ഐ) സാമ്പത്തിക സഹായത്തോടെ നിർമിച്ച അഞ്ച് ചിത്രങ്ങൾ പ്രസിദ്ധമായ ലൊകാർനോ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച ആരംഭിച്ച 74ാമത് ചലച്ചിത്രമേള ആഗസ്റ്റ് 14വരെ സ്വിറ്റ്സർലൻഡിലെ ലൊകാർനോയിൽ നടക്കും. ഖത്തർ നിർമാതാവായ മാജിദ് അൽ റുമൈഹിയുടെ 'ആൻഡ് ദെൻ ദേ ബേൺ ദി സീ' എന്ന ഹ്രസ്വചിത്രം മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഇതാദ്യമായാണ് ഖത്തരി ഹ്രസ്വചിത്രം മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. മാജിദ് അൽ റുമൈഹിയുടെ ചിത്രം മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് രാജ്യത്തിെൻറ സിനിമാ ചരിത്രത്താളുകളിലെ നാഴികക്കല്ലാണെന്നും വളർന്നുവരുന്ന യുവപ്രതിഭകൾക്ക് ഏറെ പ്രചോദനവും േപ്രാത്സാഹനവും നൽകാൻ ഇത് വഴിയൊരുക്കുമെന്നും ഡി.എഫ്.ഐ സി.ഇ.ഒ ഫത്മ ഹസൻ അൽ റുമൈഹി പറഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഡി.എഫ്.ഐ പിന്തുണയോടെ മികച്ച കഥകളാണ് അഭ്രപാളികളിലെത്തിയതെന്നും അൽ റുമൈഹി കൂട്ടിച്ചേർത്തു.
മാജിദ് അൽ റുമൈഹിയുടെ ചിത്രം ചലച്ചിത്രമേളയിലെ പാർഡി ഡി ഡൊമാനി വിഭാഗത്തിലേക്കാണ് തിരഞ്ഞെടുത്തത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഷോർട്ട്-മീഡിയം ലെങ്ത് ചിത്രങ്ങളാണ് ഈ വിഭാഗത്തിലുൾപ്പെടുന്നത്. ഗസ്സാൻ സൽഹാബിെൻറ ദി റിവർ മേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. കാർലോ ഫ്രാൻസിസ്കോ മനാറ്റഡിെൻറ വെദർ ദി വെതർ ഇസ് ഫൈൻ, ബാസിൽ ഗാൻദൂറിെൻറ ദി അല്ലീസ്, അഹമ്മദ് സാലിഹിെൻറ നൈറ്റ് എന്നീ ചിത്രങ്ങളും ലൊകാർനോ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

