ഐ.എസിനെതിരായ പോരാട്ടം: വിദേശമന്ത്രിതല ചർച്ചയിൽ പങ്കാളിയായി ഖത്തറും
text_fieldsഇറ്റലിയിലെ റോമിൽ നടന്ന ആഗോള സഖ്യ തല ചർച്ചയിൽ ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിൻകനും കൂടിക്കാഴ്ച നടത്തുന്നു
ദോഹ: ഐ.എസിനെതിരായ പോരാട്ടത്തിനുള്ള വിവിധ രാജ്യങ്ങളുടെ കൂട്ടായ്മയായ ആഗോള സഖ്യത്തിെൻറ ഭാഗമായി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത് ഖത്തറും.ഇറ്റലിയിലെ റോമിൽ നടന്ന ആഗോള സഖ്യചർച്ചയിൽ ഉപപ്രധനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി ഖത്തർ പ്രതിനിധി സംഘത്തെ നയിച്ചു.
ഐ.എസിനെ പരാജയപ്പെടുത്തുന്നതിനായി സംഖ്യത്തിെൻറ ഭാഗമായ പുതിയ അംഗങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തു.വെല്ലുവിളികൾ നേരിടാനായി സുരക്ഷമേഖലയിലെ പരസ്പരസഹകരണം ശക്തമാക്കേണ്ടതിെൻറയും ഐ.എസ് സാന്നിധ്യം തുടരുന്ന മേഖലകളിൽ ഇടപെടൽ തുടരുന്നതിെൻറയും ആവശ്യം അദ്ദേഹം ഉൗന്നിപ്പറഞ്ഞു.
ഐ.എസ് പോലുള്ള വിഭാഗങ്ങളുടെ സ്വാധീനമുള്ള മേഖലകളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനും അവരുടെ സുരക്ഷിതത്തിനായി പ്രവർത്തിക്കുന്നതിലും അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദേശികളായ തീവ്രവാദസംഘങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും നാടുകടത്താനും പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങളിൽ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദ സംഘങ്ങൾക്കെതിരായ പോരാട്ടങ്ങളുടെ തന്ത്രവും സമീപനവും പുനർവിചിന്തനം നടത്താനുള്ള സാഹചര്യം കൂടിയാണ് കോവിഡ് കാലമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിൻകൻ, ഇറ്റാലിയൻ വിദേശകാര്യമന്ത്രി ലൂയിജി ഡി മായോ, ലിബിയൻ വിദേശകാര്യമന്ത്രി നജ്ല അൽ മൻഗൗഷ് എന്നിവരുമായി മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി ചർച്ച നടത്തി.കോംഗോ, മോറിത്താനിയ, യമൻ തുടങ്ങിയ രാജ്യങ്ങളാണ് പുതുതായി സഖ്യത്തിെൻറ ഭാഗമായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.