ശുദ്ധവായു ഉറപ്പാക്കാൻ അമ്പത് എയർക്വാളിറ്റി മോണിറ്ററിങ് യൂനിറ്റുകൾ
text_fieldsപരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥർ വാർത്തസമ്മേളനത്തിൽ
ദോഹ: ലോകകപ്പിെൻറ വർഷമായ 2022ഓടെ ഖത്തറിലെ അന്തരീക്ഷവായു നിരീക്ഷണ കേന്ദ്രങ്ങളുടെ എണ്ണം 50 ആയി ഉയർത്തുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. പരിസ്ഥിതി സംരക്ഷണവും ശുദ്ധവായുവിെൻറ ലഭ്യതയും ഉറപ്പുവരുത്തുന്നതിനായാണ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്.
ലോകോത്തര നിലവാരത്തിലുള്ള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള എയര്‍ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകള്‍ വികസിപ്പിച്ചുവരുകയാണെന്നും മേഖലയിലെ ഏറ്റവും വലിയ സംവിധാനമാണ് ആസൂത്രണം ചെയ്യുന്നതെന്നും അധികൃതര്‍ അറിയിച്ചു.
ഫിഫ ലോകകപ്പിെൻറ സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ സഹകരണത്തോടെ ലോകകപ്പിന് വേണ്ടി സജ്ജമായ സ്റ്റേഡിയങ്ങള്‍ക്കും പരിശീലന സ്ഥലങ്ങള്‍ക്കും ചുറ്റുമുള്ള വായുവിെൻറ ഗുണനിലവാരം നിരീക്ഷിക്കുന്നതിനുള്ള സമഗ്രപദ്ധതി പരിസ്ഥിതി മന്ത്രാലയം നടപ്പാക്കുന്നുണ്ടെന്ന് പരിസ്ഥിതി നിരീക്ഷണ ലബോറട്ടറി വകുപ്പ് ഡയറക്ടര്‍ എന്‍ജി. ഹസന് അലി അല്‍ ഖാസിമി അറിയിച്ചു.
ലോകകപ്പ് കൂടി മുന്നിൽക്കണ്ട് നടത്തുന്ന പദ്ധതിയുടെ ഭാഗമായി ഖത്തർ സർവകലാശാല പരിശീലന ഗ്രൗണ്ടിൽ രണ്ടാഴ്ച മുമ്പുതന്നെ എയർ ക്വാളിറ്റി കൺട്രോൾ യൂനിറ്റ് സ്ഥാപിച്ചിരുന്നു.
സുപ്രീം കമ്മിറ്റിയും മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയവും ചേർന്നാണ് മോണിറ്ററിങ് സ്റ്റേഷൻ ഒരുക്കിയത്. ലോകകപ്പ് വേദികളായ അൽവക്റയിലെ അൽ ജനൂബ് സ്റ്റേഡിയം, അൽ തുമാമ സ്റ്റേഡിയം എന്നിവിടങ്ങളിൽ മോണിറ്ററിങ് യൂനിറ്റ് സ്ഥാപിച്ചതായും ഇപ്പോൾ, അതിെൻറ നെറ്റ്വർക്ക് കണക്ഷൻ സംബന്ധമായ അവസാനഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും അലി അൽ ഖാസിമി പറഞ്ഞു.
രാജ്യത്തെ 20 എയർ മോണിറ്ററിങ് സെൻററുകൾ നാഷനൽ നെറ്റ്വർക്കുമായി ബന്ധിപ്പിച്ചതായി എയർ ക്വാളിറ്റി വിഭാഗം തലവൻ അബ്ദുല്ല അലി അൽ ഖുലൈഫി പറഞ്ഞു.
അന്തരീക്ഷ വായുവിെൻറ അളവ്, താപനില, മറ്റു ഘടകങ്ങൾ എന്നിവയെല്ലാം മോണിറ്ററിങ് സ്റ്റേഷൻ നിരീക്ഷിക്കും.
കളിക്കാർക്ക് പരിശീലന സമയത്തും മത്സരസമയത്തും അന്തരീക്ഷത്തിൽ ശുദ്ധവായുവിെൻറ സാന്നിധ്യം ഉറപ്പുവരുത്താൻ കഴിയുന്നുവെന്നതാണ് ഈ സാേങ്കതിക സംവിധാനം കൊണ്ടുള്ള നേട്ടം.
സ്റ്റേഷനിൽനിന്നുള്ള റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ അന്തരീക്ഷവായു മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന് സുപ്രീംകമ്മിറ്റി ലോക്കൽ സ്റ്റേക്ഹോൾഡർ മാനേജർ ജാസിം അൽ ജൈദ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

