ഫിഫ റാങ്കിംഗ്: ഖത്തർ 89ാം സ്ഥാനത്ത് തന്നെ
text_fieldsദോഹ: അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷ(ഫിഫ)െൻറ പുതിയ റാങ്കിംഗിൽ സ്ഥാനം ചലനം സംഭവിക്കാതെ ഖത്തർ. കഴിഞ്ഞ മാസത്തെ 89ാം റാങ്ക് തന്നെയാണ് മെറൂണുകളുടെ സ്ഥാനം. ചരിത്രത്തിലാദ്യമായി നൂറിൽ താഴെ റാങ്കിലെത്തുകയും ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ മികച്ച പ്രകടനത്തിെൻറ ബലത്തിൽ അത് 84 വരെയെത്തിയിരുന്നു. എന്നാൽ പിന്നീട് വന്ന വമ്പൻമാരുമൊത്തുള്ള പോരാട്ടങ്ങളിൽ തുടർച്ചയായ വീഴ്ചകൾ റാങ്കിംഗിലും പരിക്കേൽപിച്ചു. ഫിഫ കഴിഞ്ഞ മാസം പുറത്തിറക്കിയ റാങ്കിംഗിൽ അഞ്ച് സ്ഥാനങ്ങൾ പിറകോട്ടടിച്ച് 89ലാണ് ഖത്തറെത്തിയിരുന്നത്.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ റാങ്കിംഗിലും നില മെച്ചപ്പെടുത്താനാകെ ഖത്തർ അതേ സ്ഥാനത്ത് തന്നെയാണ്. സൗഹൃദ മത്സരങ്ങളിലും യോഗ്യതാ മത്സരങ്ങളിലും തകർപ്പൻ ജയവുമായി മുന്നേറുന്ന ബ്രസീൽ റാങ്കിംഗിലെ ഒന്നാം സ്ഥാനം തന്നെ നിലനിർത്തി. അർജൻറീന, ജർമ്മനി എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. അതേസമയം, ഫിഫ റാങ്കിംഗിൽ ഒരു സ്ഥാനം കൂടി മുന്നോട്ട് കയറിയ ഇന്ത്യ 21 വർഷങ്ങൾക്ക് ശേഷം ആദ്യമായി ആദ്യ നൂറിലെത്തി ചരിത്രം കുറിച്ചിട്ടുണ്ട്. ലോക ഫുട്ബോൾ ഭൂപടത്തിലെ വമ്പൻമാരായ ഹോളണ്ട് 32ാം സ്ഥാനത്താണ് എത്തിനിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.