Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോകകപ്പ്​:...

ലോകകപ്പ്​: വിറ്റഴിഞ്ഞത്​ എട്ട്​ ലക്ഷം ടിക്കറ്റുകൾ; രണ്ടാം ഘട്ടവിൽപന ഏപ്രിൽ അഞ്ച്​ മുതൽ

text_fields
bookmark_border
ലോകകപ്പ്​: വിറ്റഴിഞ്ഞത്​ എട്ട്​ ലക്ഷം ടിക്കറ്റുകൾ; രണ്ടാം ഘട്ടവിൽപന ഏപ്രിൽ അഞ്ച്​ മുതൽ
cancel
Listen to this Article

ദോഹ: കൽപന്തു ലോകം ആവേശത്തോടെ നെഞ്ചേറ്റിയ ലോകകപ്പ്​ ഫുട്​ബാളിന്‍റെ ഒന്നാം ഘട്ട ടിക്കറ്റ്​ ബുക്കിങ്ങിൽ വിറ്റഴിഞ്ഞത്​ എട്ടു ലക്ഷത്തിലേറെ ടിക്കറ്റുകൾ. രണ്ടു തവണയായി നടത്തിയ ബുക്കിങ്ങിൽ ആകെ 804,186 ടിക്കറ്റ്​ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകർ സ്വന്തമാക്കിയതായി ഫിഫ അറിയിച്ചു.

രണ്ടാം ഘട്ട ടിക്കറ്റ്​ ബുക്കിങ്ങിന്​ ഏപ്രിൽ അഞ്ചിന്​ ഖത്തർ സമയം ഉച്ച 12 മണിയോടെ (ഇന്ത്യൻ സമയം 2.30) തുടക്കം കുറിക്കുമെന്നും ഫിഫ വ്യക്​തമാക്കി. FIFA.com/tickets ലിങ്​ വഴിയാവും ടിക്കറ്റുകൾ ലഭ്യമാവുക.

രണ്ടു ഭാഗങ്ങളായാണ്​ ഒന്നാം ഘട്ടത്തിൽ ടിക്കറ്റ്​ വിൽപന നടന്നത്​. ജനുവരി 19ന്​ ആരംഭിച്ച്​ ഫെബ്രുവരി എട്ടിന്​ അവസാനിച്ച ബുക്കിങ്ങിന്‍റെ അടിസ്ഥാനത്തിൽ റാൻഡം നറുക്കെടുപ്പിലൂടെയായിരുന്നു ആദ്യം ടിക്കറ്റുകൾ അനുവദിച്ചത്​. പിന്നാലെ, ഇടക്കാല ടിക്കറ്റ്​ വിൽപന മാർച്ച്​ 21 മുതൽ 29 വരെയും ആരംഭിച്ചു. ആദ്യമെത്തുന്നവർക്ക്​ ആദ്യം എന്ന നിലയിലായിരുന്നു ഇത്തവണ ടിക്കറ്റുകൾ നൽകിയത്​.

രണ്ടു സമയങ്ങളിലായി പൂർത്തിയാക്കിയ ഒന്നാം ഘട്ടത്തിലാണ്​ എട്ടു ലക്ഷത്തിലേറെ ടിക്കറ്റുകൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകർ സ്വന്തമാക്കിയത്​. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങിക്കൂട്ടിയ പത്ത്​ രാജ്യക്കാരിൽ ഇന്ത്യയുമുണ്ട്​. ആതിഥേയരായ ഖത്തറിൽ നിന്നാണ്​ ഏറ്റവും കൂടുതൽ പേരും ടിക്കറ്റ്​ സ്വന്തമാക്കിയത്​. ഫുട്​ബാളിന്‍റെ ഈറ്റില്ലമായ ബ്രസീലിനും അർജന്‍റീനക്കും മുന്നിലാണ്​ ടിക്കറ്റ്​ ബുക്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarFIFA world cup 2022
News Summary - FIFA world cup 2022 Qatar: Eight lakh tickets sold
Next Story